News

ടാലി വിസാർഡ്: മലബാർ കോളേജിൽ ടാലി കോമേഴ്‌സ് അപ്രിറ്റ്യൂഡ് ടെസ്റ്റ് നടത്തി

Jesla Sherin P.P ( 2nd semester BA Multimedia)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ കൊമേഴ്‌സ് വിഭാഗവും വേങ്ങര ജിടെക് കമ്പ്യൂട്ടർ എഡ്യുക്കേഷനുമായി സഹകരിച്ച് “ടാലി വിസാർഡ്” എന്ന പേരിൽ അഖിലേന്ത്യാ ടാലി കോമേഴ്‌സ് അപ്റ്റിറ്റ്യൂഡ് ടെസ്റ്റ് സംഘടിപ്പിച്ചു.
ജനുവരി 29 ന് ബുധനാഴ്ചയാണ് ടെസ്റ്റ് നടന്നത്. ബി.കോം സി. എ ഒന്നും, രണ്ടും വർഷ വിദ്യാർത്ഥികൾക്കയാണ് ഓൺലൈൻ ടെസ്റ്റ് സംഘടിപ്പിച്ചത്.

വേങ്ങര ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷനിലെ അധ്യാപകനായ ഷരീഫ് ആയിരുന്നു ടാലി ക്ലാസുകൾ നയിച്ചത്. ഒന്നാം വർഷ വിദ്യാർത്ഥികളായ അബ്രാർ അലി, ഷുഹൈബ്, എന്നിവർ 83 ശതാമനവും രണ്ടാം വർഷം വിദ്യാർത്ഥിയായ നിഹാദ് ഉസ്മാൻ 100 ശതാമനവും വിജയം കൈവരിച്ചു.
കൊമേഴ്സ് വിഭാഗം അധ്യാപിക റാഷിദ ഫർസത്ത്, വിദ്യാർത്ഥികളായ ഫാത്തിമ റാഫിയ, ഫെമിൻ അലി എന്നിവർ സംസരിച്ചു

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *