അൻഷിദ. എം (1st sem, Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ‘സിദ്ധാന്തങ്ങളുടെ പുനർഭാവന’ എന്ന വിഷയത്തിൽ ദേശീയസെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി ഉദ്ഘാടനം ചെയ്തു.
ഇംഗ്ലീഷ് വിഭാഗം മേധാവി ബിഷാറ എം അധ്യക്ഷയായി. മംഗ്ലൂർ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ശിവശങ്കർ രാജ്മോഹൻ മുഖ്യ പ്രഭാഷണം നടത്തി.
പരിപാടിയുടെ ആദ്യ സെഷനിൽ മുഹമ്മദ് ഷഫീർ കെ.പി, നൗഷിത എ.എം, നൗഫൽ പി. ടി, ഹാഷിമ, റിൻഷ സി.പി, ശബാന എ.സി, നാഫില സുബൈർ തുടങ്ങിയ പ്രൊഫസർമാർ പേപ്പർ അവതരണം നടത്തി. രണ്ടാം സെഷനിൽ ദേശീയ സെമിനാർ അവതരണം അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ ഷമീമ ടി. നിർവഹിച്ചു. കൂടാതെ കേരളത്തിന് പുറത്തു നിന്നും സെബ ജോയ്, ശില്പ പി, എം.ജി. പ്രിയ, അരുണ കുമാരി.എസ്, സ്രിശ്ട്ടി, മെഹ്ദി ആലി മുഹമ്മദ്, ജൗഹറ കെ. പി, സാഹിൻ ഷാ, സ്മെറ തുടങ്ങിയ പ്രൊഫസർമാർ ഗൂഗിൾ മീറ്റ് വഴി പേപ്പർ അവതരണം നടത്തി. മൂന്നാം സെഷനിൽ പേപ്പർ അവതരണത്തിന്റെ മൂല്യ നിർണയം നടത്തി