മൾട്ടീമീഡിയ അസോസിയേഷൻ ഉദ്ഘടനത്തോടനുബന്ധിച്ച് കോളേജിലെ റേഡിയോ ജോക്കിയെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച VOXPOP RJ Hunt മത്സരത്തിൽ ബി എ ഇംഗ്ലീഷ് മൂന്നാം വർഷ വിദ്യാർത്ഥി സുഹൈൽ. സി ഒന്നാം സ്ഥാനം നേടി.
കോളേജിലെ വിവിധ ഡിപ്പാർട്മെന്റുകളിൽനിന്നുള്ള 12 മത്സരാര്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. മൂന്ന് റൗണ്ടുകളായി നടന്ന മത്സരത്തിൽ പൊതു വിജ്ഞാനം, ഭാവന, ഭാഷ നൈപുണി, സംഗീത അഭിരുചി എന്നിവയാണ് പരിശോധിച്ചത്. അദ്ധ്യാപകരായ നമീർ എം , ജിഷ പി, നിതിൻ എം എന്നിവർ വിധികർത്താക്കളായി. വാശിയേറിയ രണ്ട് റൗണ്ട് മൽത്സരത്തിനൊടുവിൽ അഞ്ച് പേർ അവസാന റൗണ്ടിലേക് തിരഞ്ഞെടുക്കപ്പെട്ടു. സുഹൈൽ ഒന്നാം സ്ഥാനം നേടിയപ്പോൾ രണ്ടാം വർഷ ബി എം എം സി വിദ്യാർത്ഥിനിയായ അഭിന, മൂന്നാം വർഷ ബി.കോം വിദ്യാത്ഥിയായ ആദിൽ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മൾട്ടീമീഡിയ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ മേളക്ക് നിറപ്പകിട്ടേകി. പ്രിൻസിപ്പാൾ ഡോ. യു. സൈതലവി വിജയിക്ക് സമ്മാനം നൽകി.