ഫാത്തിമ ലിയ .വി (1st Sem BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ 2025-26 അധ്യയന വർഷത്തേക്കുള്ള രക്ഷാകർതൃ-അധ്യാപക അസോസിയേഷൻ (പി.ടി.എ) ജനറൽ ബോഡി യോഗം 2025 ഒക്ടോബർ 29 ന് കോളേജ് ഓഡിറ്റോറിയത്തിൽ സജീവമായ ചർച്ചകളോടെ വിജയകരമായി പൂർത്തിയാക്കി.
കോളേജിന്റെ അക്കാദമിക നിലവാരം കൂടുതൽ ഉയർത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള രൂപരേഖ യോഗത്തിൽ ചർച്ച ചെയ്തു.
അടുത്ത അധ്യയന വർഷം നടപ്പാക്കേണ്ട പ്രധാന വികസന പദ്ധതികളെക്കുറിച്ചും വിശദമായ ചർച്ച നടന്നു. രക്ഷിതാക്കളും അധ്യാപകരും ഒത്തൊരുമയോടെ പ്രവർത്തിച്ച് കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് യോഗത്തിൽ പി.ടി.എ ഭാരവാഹികൾ പ്രഖ്യാപിച്ചു.
പി.ടി.എ പ്രസിഡന്റിന്റെ ആധ്യക്ഷ്യത്തിൽ നടന്ന യോഗത്തിൽ പി.ടി.എ സെക്രട്ടറി സി അബ്ദുൽ ബാരി കഴിഞ്ഞ അധ്യയന വർഷത്തെ സമഗ്രമായ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കോളേജിന്റെ അക്കാദമിക മികവ്, അടിസ്ഥാന സൗകര്യ വികസനം, കലാ കായിക രംഗങ്ങളിലെ നേട്ടങ്ങൾ എന്നിവ റിപ്പോർട്ടിൽ എടുത്തു പറഞ്ഞു. വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പി.ടി.എ വഹിച്ച നിർണായക പങ്ക് യോഗം വിലയിരുത്തി. റിപ്പോർട്ട് ഐക്യകണ്ഠേന യോഗത്തിൽ അംഗീകരിച്ചു. പുതിയ ഭാരവാഹികളായി പ്രൊ. ഡോ. സി സൈതലവി (പ്രസിഡന്റ്), അബ്ദുൽ ബാരി സി (സെക്രട്ടറി), ഹുസൈൻ ഊരകം (വൈസ് പ്രസിഡന്റ്), ലിനിഷ ടി (ജോയിൻ സെക്രട്ടറി), ജിഷ. പി (ട്രഷറർ), ഹാജറ, റഫീഖ് ബാബു, നവാൽ മുഹമ്മദ് പി.കെ, ഫസലുറഹ്മാൻ. ടി (എക്സിക്യൂട്ടീവ് മെമ്പർമാർ) എന്നിവരെ തെരഞ്ഞെടുത്തു.




