Nihala.O BA Multimedia {Third Semester}
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ, മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും വകുപ്പ് മേധാവിയുമായ കെ.കെ. നൗഷാദ് ഫിനാൻഷ്യൽ മാനേജ്മെന്റിൽ പിഎച്ച്.ഡി നേടി. കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് മാനേജ്മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ് വകുപ്പിൽ നിന്നാണ് പി.എച്ച്.ഡി പൂർത്തിയാക്കിയത്.
ഇന്ത്യയിലെ തിരഞ്ഞെടുത്ത സ്പോട്ട് ഫ്യൂച്ചേഴ്സ് കാർഷികോൽപ്പന്ന വിപണികളിലെ വില നിർണ്ണയവും ചാഞ്ചാടനവും എന്ന വിഷയത്തിലാണ് നൗഷാദ് ഗവേഷണം നടത്തിയത്. കൊണ്ടോട്ടി നെടിയിരുപ്പ് മേലേപറമ്പ് കാവുങ്ങൽ കണിയാർതൊടി മുഹമ്മദ് ഹാജിയുടെയും സുബൈദയുടെയും മകനായ ഡോ. നൗഷാദ് തന്റെ അധ്യാപന ജീവിതത്തിലൂടെയും കോളേജിന്റെയും നാട്ടുകാരുടെയും അഭിമാനമായി മാറി.




