റംഷിദ കെ.ടി
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കമ്പ്യൂട്ടർ സയൻസ് വിഭാഗവും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും, ഇന്സ്ടിട്യൂഷൻസ് ഇന്നോവഷൻ കൗൺസിലും, ഇന്നോവഷൻ ആൻഡ് എന്റർപ്രനർഷിപ് ടെവലപ്മെന്റ്റ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ ഏകദിന ദേശീയ സെമിനാർ രണ്ടു ഘട്ടങ്ങളിലായി സംഘടിപ്പിച്ചു. ഒക്ടോബർ 26 ന് കോളേജ് സെമിനാർ ഹാളിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കോളേജ് മാനേജർ സി.ടി മുനീർ ഉദ്ഘാടനം ചെയ്‌ത പരിപാടിയിൽ പ്രിൻസിപ്പൽ ബിഷാറ. എം അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റർ ഷമീം അക്തർ സ്വാഗതം ആശംസിച്ചു. രണ്ട് സെക്ഷനുകളിലായി നടന്ന പരിപാടിയിൽ ആദ്യത്തെ സെക്ഷൻ ജെയിൻ യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപികയായ സൗമ്യ ഡാറ്റ അനലിറ്റിക്സ് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഉച്ചക്ക് ശേഷമുള്ള സെക്ഷനിൽ വട്ടംകുളം ഐ.എച്.ആർ.ഡി കോളേജിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനും , ട്രെയിനിങ് ആൻഡ് പ്ലേസ്മെന്റ് ഓഫീസറുമായ ഗോപാലകൃഷ്ണൻ കുട്ടികളുമായി ഡാറ്റ അനാലിറ്റിക്സിന്റെ അനന്ത സാധ്യതകളെ കുറിച്ച് സംസാരിച്ചു . ഏകദിന പ്രോഗ്രാമിൽ കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. കേരളത്തിലെ വിവിധ കോളേജുകളിലെ അധ്യാപകർ ഡാറ്റ അനലിറ്റിക്സ് എന്ന വിഷയത്തെ കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തു. പ്രോഗ്രാം കൺവീനർ അസ്‌കർ അലി, അധ്യാപകരായ ജാഫർ, അർഷദ്, ഐ.ഇ.ഡി.സി കോർഡിനേറ്റർ നവാൽ മുഹമ്മദ് ,രേഷ്മ, ഷജില എന്നിവർ സംസാരിച്ചു.