വേങ്ങര: ഈ മാസം 28 മുതൽ തുടങ്ങുന്ന ആറാം സെമസ്റ്റർ യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മുന്നോടിയായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ക്ലാസ്സ് മുറികളിൽ അണുനശീകരണം നടത്തി. കോളേജിലെ എൻ എസ് എസ് വളണ്ടിയർമാരാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ദീർഘകാലമായി കോളേജുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾക്ക് വേണ്ടി നിശ്ചയിക്കപ്പെട്ട ക്ലാസ് മുറികൾ ശുചീകരിച്ച് അണുനശീകരണം നടത്തണമെന്ന് സർക്കാരും യൂണിവേഴ്സിറ്റിയും കോളേജുകൾക്ക് നിർദേശം നൽകിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ കർശന നിർദേശങ്ങൾക്കനുസരിച്ചാണ് പരീക്ഷകളുടെ നടത്തിപ്പ്.
കോവിഡ് രോഗ ബാധ വ്യാപകമായതോടെയാണ് മാർച്ചിൽ നടക്കേണ്ടിയിരുന്ന പരീക്ഷകൾ ജൂണിലേക്ക് മാറ്റിയത്. രോഗബാധിതരുടെ എണ്ണത്തിൽ കുറവ് വന്നതോടെയാണ് സർക്കാർ കോളേജുകളിൽ അവസാന വർഷ പരീക്ഷകൾ നടത്തുന്നതിനുള്ള അനുമതി നൽകിയത്.