വേങ്ങര: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി ലീഗൽ സർവ്വീസസ് കമ്മിറ്റിയും വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി വെബിനാർ സംഘടിപ്പിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടി. ഫൈസൽ ഉദ്ഘാടനവും അഡ്വ.സുബീർ കിഴക്കിനിയകത്ത് മുഖ്യ പ്രഭാഷണവും നടത്തി.
തൊഴിലാളികളുടെ ജോലി സമയം, വേതനം, ആരോഗ്യം,വിശ്രമം, സുരക്ഷ എന്നിവക്കെല്ലാം നിയമ സംരക്ഷണമുണ്ടെന്നും തൊഴിലാളികളുടെ വിയർപ്പാണ് മുതലാളിമാരുടെ ലാഭമെന്നും അഡ്വ. സുബൈർ അഭിപ്രായപ്പെട്ടു. ലീവ്, ബോണസ്, ക്ഷാമബത്ത, ഗ്രാറ്റ്വിറ്റി, പ്രസവാവധി, പെൻഷൻ തുടങ്ങി തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചു.
ടി എൽ എസ് കമ്മിറ്റി സെക്രട്ടറി ഇമ്രാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ
ശ്രീമതി. ജിഷ പ്രദീപ് സ്വാഗതവും ശ്രീമതി. ഖയ്റുന്നിസ നന്ദിയും പറഞ്ഞു.