അൻഷിദ ഷെറിൻ (1st Semester BA Multimedia)
കോട്ടയം: ഏറ്റുമാനൂർ മംഗളം കോളേജിൽ ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 9 വരെ സംഘടിപ്പിച്ച ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന 12 ദിവസത്തെ എൻ.സി.സി ക്യാമ്പിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് മൾട്ടിമീഡിയ വിഭാഗത്തിലെ മൂന്നാം വർഷ വിദ്യാർഥി മുഹമ്മദ് നസീം പങ്കെടുത്തു.
എൻ.സി.സി. അസിസ്റ്റന്റ് ഡയറക്ടർ ജനറൽ എ.ഡി.ജി. ജനറൽ രമേശ് ആയിരുന്നു മുഖ്യാഥിതി. ഉദ്ഘാടനം ചങ്ങനാശ്ശേരി സി.ഒ നിർവഹിച്ചു
ഗുജറാത്തിൽ നിന്നും കേരളത്തിൽ നിന്നും ഇരുന്നോറോളം എൻ.സി.സി വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. രണ്ട് സംസ്ഥാനങ്ങളിലെ സാംസ്കാരിക പ്രവർത്തനങ്ങളും പരമ്പരാഗതമായി തുടർന്നുവരുന്ന കാര്യങ്ങളും പങ്കുവയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. ഗുജറാത്തിലെ വിദ്യാർത്തികൾക്ക് കേരളത്തെ പരിചയപെടുത്തുക എന്ന ലക്ഷത്തൊടുക്കൂടി വാഗമൺ, ഏറ്റുമാനൂർ, മാധവ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.
വിജയകരമായ പങ്കാളിത്തത്തിനും സമർപ്പിതമായ സേവനത്തിനും കെ മുഹമ്മദ് നസീമിനെ കോളേജും എൻ.സി.സി യൂണിറ്റും ആദരിച്ചു




