വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ NAAC അക്രെഡിറ്റേഷൻ പ്രവത്തനങ്ങളെ വിലയിരുത്താനും തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കോളേജ് മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളും പ്രിൻസിപ്പാളും അധ്യാപകരും അനധ്യാപകരും ഒത്ത് ചേർന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഐ ക്യു എ സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി മാനേജ്മെന്റ് കമ്മറ്റി ചെയർമാനും ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റുമായ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി സൈദ് പുല്ലാണി, കോളേജ് മാനേജർ സി ടി മുനീർ എന്നിവർ സംസാരിച്ചു.
മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ പുള്ളാട്ട് കുഞ്ഞാലസ്സൻ ഹാജി, ടി ടി ബീരാവുണ്ണി ഹാജി, ആവയിൽ ഉമ്മർ ഹാജി, അബ്ദുൽ മജീദ് മണ്ണിശ്ശേരി, പുള്ളാട്ട് രായിൻ ഹാജി, സി ടി മൊയ്ദീൻ ഹാജി, ആലുങ്ങൽ ഹസ്സന് മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. NAAC അക്രെഡിറ്റേഷന് വേണ്ടി കോളേജ് ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ, മാസ്റ്റർ പ്ലാൻ പ്രകാരമുള്ള കോളേജിന്റെ പശ്ചാത്തല സൗകര്യ വികസന പ്രവർത്തനങ്ങൾ എന്നിവ പ്രിൻസിപ്പാൾ ഡോ. യു സൈതലവി വിശദീകരിച്ചു.
IQAC കോർഡിനേറ്റർ രേഷ്മ എം, അസിസ്റ്റന്റ് കോഡിനേറ്റർ ഷമീം അക്തർ അധ്യാപകരായ അസ്കർ അലി, ഷബീർ കെ ടി, നവാൽ മുഹമ്മദ്, ബിഷാറ എം, നമീർ എം, അബ്ദുറഹ്മാൻ കെ, റോഷ്ന, സുനിഷ, നൗഷാദ് കെ കെ, ഫിറോസ് കെ സി, മുഹമ്മദ് അലി ടി, ഓഫീസ് സ്റ്റാഫ് റാഷിദ് ആവയിൽ എന്നിവർ NAAC അക്രെഡിറ്റേഷൻ നേടുന്നതിനുള്ള തുടർ പ്രവത്തനങ്ങൾ, പശ്ചാത്തല വികസനത്തിന്റെ ഭാഗമായി ഡിപ്പാർട്മെന്റുകൾ ഉന്നയിച്ച വിവിധ ആവശ്യങ്ങൾ എന്നിവ മാനേജ്മെന്റ് പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിച്ചു.
ഊരകം, കണ്ണമംഗലം പഞ്ചായത്തുകളിലേക്ക് ഫോഗിങ് മെഷീൻ വാങ്ങുന്നതിനായി കോളേജ് സ്റ്റാഫും എൻ എസ് എസ് യൂണിറ്റും ചേർന്ന് സമാഹരിച്ച തുക ചടങ്ങിൽവെച്ച് കൈമാറി. NAAC അസിസ്റ്റന്റ് കോഡിനേറ്റർ അബ്ദുൾ ബാരി ചടങ്ങിന് നന്ദി പറഞ്ഞു.