News

മാതൃഭാഷയുടെ ചരിത്രത്തിലൂടെയുള്ള സഞ്ചാരം; ശ്രദ്ധേയമായി കേരളപ്പിറവി വാരാചരണം

മുഹമ്മദ്‌ ലുക്മാനുൽ ഹക്കീം. സി (1st Sem BA Multimedia)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മലയാള വിഭാഗവും ഭാഷാ സമിതിയും ചേർന്ന് ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കേരളപ്പിറവി വാരാചരണം ശ്രദ്ധേയമായി. 2025 നവംബർ 03 തിങ്കളാഴ്ച രാവിലെ 10.30-ന് കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ ‘മാതൃഭാഷ കൊണ്ടെന്ത് പ്രയോജനം’ എന്ന വിഷയത്തിൽ പ്രമുഖ ഭാഷാ പണ്ഡിതനും ഗവ.കോളേജ് മലപ്പുറം മുൻ പ്രൊഫസറുമായ ഡോ.ഉണ്ണി ആമപ്പാറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.

പ്രഭാഷണത്തിൽ മാതൃഭാഷയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് ഭരണരംഗത്തെ മലയാളത്തിൻ്റെ സാധ്യതകൾ, യുവതലമുറ മാതൃഭാഷയോട് കാണിക്കേണ്ട പ്രതിബദ്ധത എന്നിവ പ്രധാന ചർച്ചാ വിഷയങ്ങളായി. മലയാള ഭാഷയുടെ ചരിത്രത്തിലൂടെയുള്ള സഞ്ചാരമായിരുന്നു പ്രഭാഷണത്തിന്റെ കാതൽ.
മലയാളം ആരാണ് നിർമ്മിച്ചത് എന്നതിനെക്കുറിച്ച് നിലവിലുള്ള വിവിധ ഭാഷോത്പത്തി സിദ്ധാന്തങ്ങൾ ഏതെല്ലാമെന്നും മലയാളം ഒരു സ്വതന്ത്ര ഭാഷയായി രൂപം കൊണ്ടതിൻ്റെ ചരിത്രപരമായ വഴിത്താരകളും അദ്ദേഹം സദസ്സിന് മുന്നിൽ വിശദീകരിച്ചു. ചെന്തമിഴ്, മിശ്രഭാഷാ വാദം, സ്വതന്ത്ര ഭാഷാ വാദം തുടങ്ങിയ തർക്കങ്ങളെക്കുറിച്ചും മലയാളം എങ്ങനെയാണ് തൻ്റെ തനിമ സ്ഥാപിച്ചെടുത്തതെന്നും ഡോ.ഉണ്ണി ആമപ്പാറയ്ക്കൽ സംസാരിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *