News

ടാൽറൊപ് ഐടി കമ്പനിയിൽ നിന്ന് ഇന്റർവ്യൂ യോഗ്യത നേടി മലബാർ കോളേജിലെ വിദ്യാർത്ഥികൾ

നാഫിഅ തെങ്ങിലാൻ (BA MULTIMEDIA SECOND SEMESTER)

വേങ്ങര: മലബാർ കോളജ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ടാൽറൊപ് ഐടി കമ്പനി നടത്തിയ ക്യാംപസ് ഇന്റർവ്യൂവിൽ വിദ്യാര്‍ത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. കോമേഴ്‌സ് ഡിപ്പാർട്ട്മെന്റിലെ അവസാന വർഷ വിദ്യാർത്ഥികളായ സന ടി, മുഹമ്മദ് അബ്ദുൽ ജവാദ്, മുഹമ്മദ് ജുനൈദ് പി എന്നിവർക്കാണ് ഫസ്റ്റ് ലെവൽ ഇന്റർവ്യൂ യോഗ്യത ലഭിച്ചത്.

50 വിദ്യാർത്ഥികൾ ഇന്റർവ്യൂവിൽ പങ്കെടുത്തു. BCom വിഭാഗത്തിൽ നിന്ന് മൂന്ന് പേരും BBA വിഭാഗത്തിൽ നിന്ന് രണ്ട് പേരുമാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്. BBA വിഭാഗത്തിൽ പങ്കെടുത്ത സഫയും, ഷിബിലയും ഫസ്റ്റ് ലെവൽ ഇന്റർവ്യൂ യോഗ്യത നേടിയവരിൽ ഉൾപ്പെടുന്നു.

തുടർന്നുള്ള ഘട്ടത്തിൽ, തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ടാൽറൊപ് ഐടി കമ്പനി എച്.ആർ ലെവലിൽ ഇന്റർവ്യൂ നടത്തും.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *