വേങ്ങര:മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ,ഇന്നവേഷൻ ആൻഡ് ഒൻഡ്രിപെനെർഷിപ്പ് (ഐ ഈടിസി) വിദ്യാർഥികൾക്കായി ഐഡിയ ഫെസ്റ്റ് സംഘടിപ്പിച്ചു. കോളജ് തലത്തിൽ നടത്തിയ ഐഡിയ പിച്ചിംഗ് വർക്ക്ഷോപ്പ് വഴി തിരഞ്ഞെടുത്ത 15 ടീമുകൾ ഫൈനൽ റൗണ്ടിൽ മത്സരിച്ചു. വിവിധ തലങ്ങളിൽ പ്രാമുഖ്യം ചെലുത്തിയ ജഡ്ജസുകളായ സനൂഫലി, ജാബിർ അലി,സുഹൈൽ പി ഐ എന്നിവർ 3 ടീമുകളെ കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ചു പുതിയ സംരംഭം തുടങ്ങാൻ തിരഞ്ഞെടുക്കുകയും ചെയ്തു.വുമൺസ് ഡെവലപ്പിനായി അവതരിപ്പിച്ച ശിയ ആൻഡ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി..സുരക്ഷ മേഖലയുമായി ബന്ധപ്പെട്ട് ലിയാന ആൻഡ് ടീം രണ്ടാം സ്ഥാനവും ആരോഗ്യ മേഖലയിൽ നന്ദന ടീം മൂന്നാം സ്ഥാനവും നേടി.
കോളജ് മാനേജർ സി ടി മുനീർ സർ ഉദ്ഘാടനം ചെയ്തു. ഐ ഈഡിസി സ്റ്റാഫ് കോർഡിനേറ്റേഴ്സ്
നവാൽ മുഹമ്മദ്, ആഷിക് വി എം എന്നിവർ പ്രോഗ്രാമിന് പിന്തുണ നൽകി.വ്യത്യസ്ഥ ഇനം ആശയങ്ങളുമായി വിദ്യാർഥികളുടെ പങ്കാളിത്തം മത്സരത്തിൻ്റെ താളം ഭംഗിയാക്കി.