News

പ്രാദേശിക ചരിത്ര രചനാ ശിൽപ്പശാല സംഘടിപ്പിച്ചു

കണ്ണമംഗലം: പ്രാദേശിക ചരിത്രം രേഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക ചരിത്ര രചനാ ശിൽപ്പശാല സംഘടിപ്പിച്ചു. കണ്ണമംഗലം പ്രദേശത്തെ വിവിധ സ്കൂളുകളിലെയും മലബാർ കോളേജിലെയും വിദ്യാർത്ഥികൾ, പഞ്ചായത്തിലെ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

കാലിക്കറ്റ് സർവകലാശാല ഹിസ്റ്ററി വിഭാഗം മേധാവി ഡോ.പി ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യം, രേഖപ്പെടുത്തൽ രീതികൾ, പാരമ്പര്യ സംരക്ഷണത്തിന്റെ ആവശ്യകത എന്നീ വിഷയങ്ങളിൽ അദ്ദേഹം സംസാരിച്ചു.

പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് യു.എം ഹംസ , പഞ്ചായത്ത് സെക്രട്ടറി ഷംലി, മലബാർ കോളജിലെ അധ്യപകരയ ഷഫീഖ് കെ.പി, അബ്ദുൽ ബാരി സി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളടെ സജീവത ശിൽപശാലയിൽ ഏറെ ശ്രദ്ധേയമായി.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *