News

തലമുറകളുടെ പുനസ്സമാഗമത്തിനു വഴിയൊരുക്കി മലബാർ കോളേജ് ഫുട്ബോൾ ടീം -അലുംനി സൗഹൃദ മത്സരം

വേങ്ങര: മലബാർ കോളേജ് പ്രഥമ അലുംനി മീറ്റുമായി ബന്ധപ്പെട്ട് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. നിലവിലെ കോളേജ് ടീം ഒരു ഭാഗത്തു അണിനിരന്നപ്പോൾ എതിർഭാഗത്ത് കോളേജിലെ മുൻ തലമുറയിലെ താരങ്ങൾ സർവ്വസന്നാഹത്തോടെ നിലയുറപ്പിച്ചു. കേരള സീനിയർ ഫുട്ബാൾ താരം നവാസിന്റെ നായകത്വത്തിൽ ഇറങ്ങിയ അലുംനി ടീമിൽ സ്റ്റുഡൻറ് ഒളിമ്പിക്സ് ദേശീയ ടീമിന്റെ മുൻ നായകൻ മിഷാൽ, സുഫിയാൻ, സമീർ, അമിൽരാജ് എന്നിവർ ബൂട്ടണിഞ്ഞപ്പോൾ നിലവിലെ കോളേജ് ടീമും പ്രഗത്ഭരെ തന്നെ അണിനിരത്തി. റമീസ്, ആദിൽ, സഫ്‌വാൻ എന്നിവരടങ്ങുന്ന മുന്നേറ്റ നിര ഏതു പ്രതിരോധക്കോട്ടകളും ഭേദിക്കാൻ കെൽപ്പുള്ളവരായിരുന്നു.
ആവേശം അലതല്ലിയ മത്സരത്തിനൊടുവിൽ 4-2 നു നിലവിലെ കോളേജ് ടീം വിജയിച്ചു. കോളേജ് അലുംനി അംഗങ്ങളടക്കം നിരവധിപേർ കാണികളായെത്തി. പ്രിൻസിപ്പൽ ഡോ. യു സൈദലവി ഉദ്ഘാടനം ചെയ്തു. പി ടി നൗഫൽ മത്സരം നിയന്ത്രിച്ചു. മുഹമ്മദലി ടി, ഷഫീഖ് കെ പി എന്നിവർ ഇരു ടീമുകളുടെയും മാനേജർമാരായി.
മത്സരത്തെ തുടർന്ന് നടന്ന ചടങ്ങിൽ അമേച്ചർ 9 എ സൈഡ് ടൂർണ്ണമെന്റിനുള്ള കേരള ടീമംഗമായ ഒന്നാം വർഷ ബി എ മൾട്ടിമീഡിയ വിദ്യാർത്ഥി മുഹമ്മദ് ആഷിഖിനെ അനുമോദിച്ചു.

Firose KC
Asst. Professor, Dept. of Journalism, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *