വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇലക്ട്രോണിക്സ് വിഭാഗം കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന ശിൽപശാലയ്ക്ക് തുടക്കമായി. “ഇന്റർനെറ്റ് ഓഫ് തിങ്സ് ത്രൂ ആർഡിനോ ആൻഡ് റാസ്പ്ബെറി പൈ ” എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ശിൽപശാല കോളേജ് മാനേജർ ശ്രീ. സി. ടി മുനീർ ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക്സ് വിഭാഗം തലവൻ ശ്രീ. ഷബീർ ടി. കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ശ്രീമതി. ബിഷാറ എം മുഖ്യപ്രഭാഷണം നടത്തി.
അനുനിമിഷം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ യുഗത്തിൽ ആർഡിനോ, റാസ്പ്ബെറി പൈ എന്നീ സംവിധാനങ്ങൾ വ്യത്യസ്ത അപ്ലിക്കേഷനുകൾക്ക് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് പരിശീലിപ്പിക്കുന്ന ശില്പശാലക്ക് വയനാട് ഡബ്ല്യൂ.എം.ഒ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ശ്രീ. അബ്ദുൽ റഷീദ്, കാക്കവയൽ മൈക്രോടെക് ലാബ്സിലെ ഡിസൈനർ ശ്രീ. മുഫ്ലിഹ് കെ, പാലക്കാട് സോഫ്റ്റ്രോണിക്സ് സി. ഇ. ഒ ശ്രീ. മണികണ്ഠൻ പി എന്നിവരാണ് നേതൃത്വം നൽകുന്നത്.
പ്രോഗ്രാം കൺവീനർ ഡോ. ഷബീബ പി സ്വാഗതം പറഞ്ഞ ഉദ്ഘാടനപരിപാടിക്ക് ഇലക്ട്രോണിക്സ് വിഭാഗം അധ്യാപിക ശ്രീമതി. രേഷ്മ എം നന്ദി പ്രകാശിപ്പിച്ചു. അദ്ധ്യാപകരായ ശ്രീമതി. സൂര്യ കെ, ശ്രീമതി. ഫർസാന കെ എന്നിവർ പ്രസംഗിച്ചു.