ജെസ്ല ഷെറിൻ പി.പി (BA Multimedia second Semester)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ മലബാർ എഡ്യൂ ഫെസ്റ്റിൻ്റെ ഭാഗമായി എം.ഇ.എഫ് ഭാരവാഹികൾ സംവദിച്ചു. കാലിക്കറ്റ് സർവകലാശാല യൂണിയന്റെ ആഭിമുഖ്യത്തിൽ മലബാർ എഡ്യൂ ഫെസ്റ്റ് ഫെബ്രുവരി പത്തൊമ്പത്, ഇരുപത്, ഇരുപത്തിയൊന്ന് തിയ്യതികളിലായി മലപ്പുറം ഗവൺമെന്റ് കോളേജിൽ നടക്കും. ഇതുമായി ബന്ധപ്പെട്ട് എം.ഇ.എഫ് ഭാരവാഹികളായ അജീഷ് വി.ആർ, മുഹമ്മദ് അൽത്താഫ് എന്നിവർ ജനുവരി മുപ്പത്തി ഒന്നിന് വെള്ളിയാഴ്ച മലബാർ കോളേജിൽ എത്തിയിരുന്നു. വിദ്യാഭ്യാസമേഖലയെക്കുറിച്ചും, കരിയർ ഗൈഡൻസും, ജോബ് ഓറിയന്റഡ് അവേർനെസ് ക്ലാസുകളും നൽകാനായിരുന്നു വന്നിരുന്നത്. ബി കോം സി.എ, ബി കോം ടി.ടി, ബി.ബി.എ, ഇക്കണോമിക്സ് എന്നീ അവസാന വർഷ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ക്ലാസുകൾ നൽകിയത്. ഈ കോഴ്സുകളിൽ പഠിക്കുന്ന അവസാന വർഷ വിദ്യാർത്ഥികൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ നൽക്കുന്നതിനായി ഫെബ്രുവരി ഒന്നിന് കോട്ടക്കലിലെ അൽമാസ് അക്കാദമിയിൽ നടക്കുന്ന പരിപാടിയിലേക്ക് വിദ്യാർത്ഥികളെ ക്ഷണിച്ചു. വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റിനായി ബോധവൽക്കരണ ക്ലാസുകൾ നൽകുന്നതോടൊപ്പം ഫൈനൽ ഇയർ പ്രോജക്റ്റ് മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും പങ്കുവച്ചു. വിവിധ പ്രമുഖ കമ്പനികൾ അൽമാസ് അക്കാദമിയിൽ പ്ലേസ്മെന്റിനായി എത്തുന്നുണ്ട്. മെച്ചപ്പെട്ട പ്രോജക്റ്റ് അവതരിപ്പിക്കുന്ന രണ്ടായിരത്തോളം വിദ്യാർത്ഥികൾക്ക് പതിനേയ് സ്ഥാപനങ്ങളിലായി തൊഴിൽ ലഭ്യമാകും.