വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ10 ന് “ഇക്കണോമിക്സ് എഡ്ജ് അൺലോക്കിങ് കരിയർ ഓപ്പറേറ്റീസ് ഇൻ എക്കണോമിക്സ്” എന്ന കരിയർ ഗൈഡൻസ് പരിപാടി സംഘടിപ്പിച്ചു.
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിൻസി ജോർജ് മുഖ്യപ്രഭാഷണം നടത്തി. സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ സി ഉമ്മുഹബീബ ഏകോപിപ്പിച്ചു.
സാമ്പത്തികശാസ്ത്രത്തിലെ തൊഴിൽ സാധ്യതകൾ, ഗവേഷണ മേഖലയിലെ അവസരങ്ങൾ, അന്തർദേശീയ തലത്തിലുള്ള സാധ്യതകൾ തുടങ്ങി വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ വിഷയങ്ങൾ ഡോ. ബിൻസി ജോർജ് അവതരിപ്പിച്ചു.
വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും മറുപടി നൽകുന്നതിനോടൊപ്പം കരിയർ പ്ലാനിങ്ങിന് അനുയോജ്യമായ മാർഗ്ഗങ്ങളും നിർദേശിച്ചു.
പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു.




