Ramshidha, II BA Multimedia
വേങ്ങര : ക്യാമ്പസും പരിസര പ്രദേശങ്ങളും ഇലക്ട്രോണിക് മാലിന്യ വിമുക്തമാക്കുന്നതിന്റെ ഭാഗമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ് ‘ഇ-ബിൻ’ പദ്ധതി ആരംഭിച്ചു. ഇലക്ട്രോണിക് മാലിന്യങ്ങളുടെ (ഇ-വേസ്റ്റ്) ശേഖരണവും ജനങ്ങളെ ബോധവത്കരിക്കുകയുമാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ വീടുകളിൽ നിന്നും നേരിട്ട് ഇ-വേസ്റ്റ് ശേഖരിക്കും.
പദ്ധതി കണ്ണമംഗലം പഞ്ചായത്ത് മെമ്പർ യു എം ഹംസ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി, ഡിപ്പാർട്മെന്റ് തലവൻ അസ്കർ അലി, അധ്യാപകരായ ജഹ്ഫർ ചുക്കാൻ, ഷമീം അക്തർ, ആഷിഖ് വി എം, ഷാജില, നിജില, കോളേജ് യൂനിയൻ ചെയർമാൻ സൽമാനുൽ ഫാരിസ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് റബീഹ് നന്ദി പറഞ്ഞു.