ഫാത്തിമ ഇർശിഫ .ടി (1st Sem BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 17 ന് ഏകദിന “കണ്ടന്റ് റൈറ്റിംഗ് ” ശിൽപ്പശാല സെമിനാർ ഹാളിൽ വെച്ച് നടന്നു.
ഡിജിറ്റൽ യുഗത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന കണ്ടന്റ് റൈറ്റിംഗ് മേഖലയിൽ വിദ്യാർത്ഥികൾക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വർക്ക്ഷോപ്പ് നടത്തിയത്. കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ നമിത ഫർസാന സജിത്ത് വർക്ക്ഷോപ്പിന് നേതൃത്വം നൽകി.
കണ്ടന്റ് എഴുത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ, വിവിധതരം കണ്ടന്റുകൾ, വെബ്സൈറ്റുകൾക്കും സോഷ്യൽ മീഡിയകൾക്കുമുള്ള എഴുത്ത് രീതികൾ,
മികച്ച കണ്ടന്റ് സൃഷ്ടിക്കുന്നതിനുള്ള നുറുങ്ങുകൾ എന്നിവയെക്കുറിച്ച് അവർ വിശദമായ ക്ലാസ് എടുക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് സംശയങ്ങൾ ചോദിക്കാനും പരിശീലിക്കാനുമുള്ള അവസരവും ശിൽപ്പശാലയിൽ ഒരുക്കിയിരുന്നു.
സിലബസുകൾക്കപ്പുറം ക്രിയാത്മകമായ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇംഗ്ലീഷ് വിഭാഗം ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്




