ജുല്ല റൈഹാന.സി (2nd Sem BA multimedia)
വേങ്ങര: മലബാർ കോളേജിലെ വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനായി കോളേജ് ഐ.ഇ.ഡി.സി പുതിയൊരു സംരംഭത്തിന് തുടക്കമിട്ട ‘കാപ്പി കോർണർ’ എന്ന പദ്ധതി കോളേജ് പ്രിൻസിപ്പൽ പ്രൊ.ഡോ.സി സൈദലവി ഉദ്ഘാടനം ചെയ്തു.
വെറുമൊരു കാപ്പി കട എന്നതിലുപരി വിദ്യാർത്ഥികളുടെ സർഗ്ഗാത്മകവും ബിസിനസ്സ് പരവുമായ കഴിവുകൾ പുറത്തെടുക്കാനുള്ള ഒരു വേദിയായാണ് ‘കാപ്പി കോർണർ’ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് സ്വന്തം നിലയിലുള്ള ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിപണനം ചെയ്യാനും സാധിക്കും.
വിദ്യാർത്ഥികൾക്കിടയിൽ വലിയ ആവേശമാണ് ഈ പുതിയ തുടക്കം ഉണ്ടാക്കിയിരിക്കുന്നത്.

