ഫാത്തിമ റിസ്‌വ. എം (3rd sem BA Multimedia)
വേങ്ങര: മദ്യവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി എം.ഇ.എസ് യൂത്ത് വിങ് സംഘടിപ്പിച്ച “ചുവട് – ആന്റി ഡ്രഗ് ക്യാമ്പയിൻ” മലപ്പുറം ജില്ലാ തല റീൽസ് മത്സരത്തിൽ മലബാർ കോളേജ് സൈക്കോളജി വിദ്യാർത്ഥികൾ തയ്യാറാക്കിയ റീൽസിന് രണ്ടാം സ്ഥാനം. യുവതയിൽ മദ്യ വസ്തുക്കളുടെ ദോഷങ്ങളെക്കുറിച്ചുള്ള ബോധം വളർത്താനും സാമൂഹിക മാധ്യമങ്ങളിൽ നന്മയുടെ സന്ദേശം പ്രചരിപ്പിക്കാനുമായിരുന്നു മത്സരം സംഘടിപ്പിച്ചത്.
പെരിന്തൽമണ്ണ എം. ഇ. എസ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഒന്നാം സ്ഥാനവും വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് രണ്ടാo സ്ഥാനവും പെരുന്തൽമണ്ണ എം. ഇ. എസ് കെ. വി. എം കോളേജ് മൂന്നാo സ്ഥാനവും നേടി.
മദ്യ വസ്തുക്കളുടെ ദുരുപയോഗത്തെ കുറിച്ച് ബോധവത്കരിക്കുക, യുവജനങ്ങളെ സ്നേഹവും സ്വപ്‌നങ്ങളുമുള്ള ജീവിതത്തിലേക്ക് നയിക്കുക, സമൂഹത്തിൽ ശാന്തിയും ആരോഗ്യ ബോധമുവുള്ള തലമുറയെ വളർത്തിയെടുക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.




