ഫാത്തിമ മിസ്‌ന കെടി (2nd semester BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റ്ഡീസിൽ ബികോം സി എ വകുപ്പിൽ രണ്ട്, മൂന്ന് വർഷ വിദ്യാർഥികൾക്കായി മോട്ടിവേഷൻ പ്രോഗ്രാം സെമിനാർ ഹാളിൽ വെച്ച് ജനുവരി 31 നടത്തി. ‘എ സെമിനാർ ഓൺ മാപ്പിങ് യുവർ പാത് ‘എന്നാ പ്രോഗ്രാം നവാൽ മുഹമ്മദ് (ഡിപ്പാർട്മെന്റ് എച്ച് ഡി ) ഉദ്ഘാടനം നിർവഹിച്ചു. മോട്ടിവേഷൻ സ്പീക്കറും കൗൺസിലറുമായ തുളസി സൗഭാരി മുഖ്യാധിതിയായി. രണ്ടര മണിക്കൂറോളം നീണ്ട് നിന്ന […]
Uncategorized
സ്വച്ഛത അഭിയാൻ- മാലിന്യമുക്ത നവകേരളം
റിദ എം.പി (2nd semester BA multimedia) വേങ്ങര : മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസിൽ പരിസ്ഥിതി സംരക്ഷണത്തിന്റെയും ശുചിത്വ ബോധവൽക്കരണത്തിന്റെയും പ്രാധാന്യം അടയാളപ്പെടുത്തികൊണ്ട് ഭൂമിത്ര സേന ക്ലബ്ബുമായി ചേർന്ന് നാഷണൽ കേഡറ്റ് കോർപ്സ് സംഘടിപ്പിച്ച സ്വച്ഛത അഭിയാൻ ശുചീകരണ കാമ്പയിൻ ക്യാമ്പസിൽ സംഘടിപ്പിച്ചു. എൻസിസി ഓഫീസർ (എ.എൻ.ഒ, ലഫ്റ്റനൻ്റ് ഡോ.സാബു.കെ. റെസ്തം), ഭൂമിത്രസേന ക്ലബ്ബ് കോർഡിനേറ്റർ റാഷിദ ഫർസത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ഇന്ത്യയെ വൃത്തിയുള്ളതും ആരോഗ്യകരവുമായ രാഷ്ട്രമാക്കാൻ ആരംഭിച്ച സ്വച്ഛ് ഭാരത് […]
മലബാർ കോളേജ് മൾട്ടിമീഡിയ വകുപ്പിന്റെ പുതിയ സംരംഭം: വോക്സ്പോപ് ന്യൂസ് പേപ്പറിന്റെ ആദ്യ പതിപ്പ് പുറത്തിറക്കി
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വോക്സ്പോപ് ന്യൂസ് പേപ്പറിന്റെ നവംബർ പതിപ്പ് പുറത്തിറക്കി. കോളേജിലെ മൾട്ടിമീഡിയ ഒന്നാം വർഷ വിദ്യാർത്ഥികൾ തയ്യാറാക്കിയ വോക്സ് പോപ്പ് ന്യൂസ് പേപ്പറിന്റെ ആദ്യ പതിപ്പ് മലബാർ കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സൈതലവി സി ഊരകം പഞ്ചായത്ത് പ്രസിഡന്റും, കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാനുമായ കെ.കെ മൻസൂർ കോയ തങ്ങൾക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. പത്രത്തിന്റെ ഓൺലൈൻ (ഇ പേപ്പർ) പതിപ്പും ഇതോടൊപ്പം പുറത്തിറങ്ങി. നിലവിൽ മൾട്ടിമീഡിയ വകുപ്പിന്റെ […]
വൈ.ഐ.പി രെജിസ്ട്രേഷൻ: മലബാർ കോളേജ് അഞ്ചാം സ്ഥാനത്ത്
നാജിയ ചുക്കൻ (1st semester Ba Multimedia) വേങ്ങര: കേരള യൂത്ത് ഇന്നൊവേറ്റീവ് പ്രോഗ്രാമ്മിൽ കോളേജുകളുടെ രെജിസ്ട്രേഷൻ സ്ഥാനങ്ങളിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസഡ് സ്റ്റഡീസ് കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ( 686 വിദ്യാർത്ഥികൾ) രജിസ്സർ ചെയ്ത് കൊണ്ട് അഞ്ചാം സ്ഥാനത്ത് നിലയുറപ്പിച്ചു. സംസ്ഥാന ലെവലിൽ 446 കോളേജുകൾക്കിടയിൽ നിന്നാണ് മലബാർ കോളേജ് അഞ്ചാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ വൈ.ഐ.പി. 5.0 ൽ 45 ഐഡിയ സമർപ്പിച്ച് മലപ്പുറത്ത് രണ്ടാസ്ഥാനത്തും, വൈ.ഐ.പി സീസൺ 6.0 […]
‘ഐഡിയോൺ 2.0’ ദ്വിദിന ആശയ നവീകരണ പരിപാടിക്ക് തുടക്കം
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നൂതന സംരംഭക വികസന ക്ലബ്ബും ,സംരംഭക വികസന ക്ലബ്ബും,ഐ ഐ സി ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഐഡിയോൺ 2.0’ ദ്വിദിന ആശയ നവീകരണ പരിപാടിക്ക് തുടക്കം. പരിപാടി കേരള വ്യാപാര വ്യവസായി വേങ്ങര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം. കെ സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. ക്ലബ് കോഡിനേറ്റർ മാരായ നവാൽ മുഹമ്മദ്, ആഷിക് വി എം എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി 40 ഓളം […]
പരസ്യ നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി നിയ
മഞ്ചേരി: നോബ്ൾസ് വുമൺസ് കോളേജ് മഞ്ചേരിയിലെ ഇഡി ക്ലബ് സംഘടിപ്പിച്ച ഇന്റർകോളേജിയേറ്റ് പരസ്യ നിർമ്മാണന മത്സരത്തിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൂന്നാം വർഷ മൾട്ടീമീഡിയ വിദ്യാർത്ഥിയായ നിയ (ഐഇഡിസി ലീഡ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഞ്ഞൂറുരൂപയുടെ ക്യാഷ് പ്രൈസ് അടങ്ങുന്നതായിരുന്നു വിജയികൾക്കുള്ള സമ്മാനം. മലബാറിലെ മൾട്ടിമീഡിയ വകുപ്പിലെ മികച്ച വിദ്യാർത്ഥി ഡിസൈനർമാരിൽ ഒരാൾ കൂടിയാണ് നിയ. കോളേജിലെ ഐ.ഇ.ഡി.സി ക്ലബ്ബുകളിലടക്കം മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന നിയയുടെ ഈ അംഗീകാര നേട്ടം വലിയ ഉത്സാഹത്തോടെയാണ് […]
ദേശീയ സെമിനാർ സംഘടിപ്പിച്ച് ഇംഗ്ലീഷ് വകുപ്പ്
അൻഷിദ. എം (1st sem, Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ‘സിദ്ധാന്തങ്ങളുടെ പുനർഭാവന’ എന്ന വിഷയത്തിൽ ദേശീയസെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് വിഭാഗം മേധാവി ബിഷാറ എം അധ്യക്ഷയായി. മംഗ്ലൂർ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ശിവശങ്കർ രാജ്മോഹൻ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയുടെ ആദ്യ സെഷനിൽ മുഹമ്മദ് ഷഫീർ കെ.പി, നൗഷിത എ.എം, നൗഫൽ പി. ടി, ഹാഷിമ, റിൻഷ സി.പി, ശബാന എ.സി, […]
‘എസ്പ്രിംറ്റ്’ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
ഫാത്തിമ നെസ്രി.ഒ പി വേങ്ങര: എസ്പ്റിററ് എന്ന പേരിൽ കോളേജ് യൂണിയൻ ഭാരവാഹികൾക്കും വളണ്ടിയേഴ്സിനും വേണ്ടി രണ്ട് ദിവസത്തെ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ബിഷാറ എം ക്യാമ്പ് ഉത്ഘാടനം ചെയ്തു. സ്റ്റാഫ് അഡ്വൈസർ അബ്ദുറഹ്മാൻ കറുത്തേടത്തിന്റെ നേതൃത്വത്തിൽ ഡിസംബർ 3, 4 തീയതികളിലായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വെച്ചാണ് ക്യാമ്പ് നടന്നത്. നാല് സെഷനുകളോട് കൂടിയ രണ്ടുദിവസത്തെ ക്യാമ്പിൽ ഡിസംബർ മൂന്നിന് രാവിലെ പത്തിന് ആദ്യത്തെ രണ്ട് സെഷനുകളും മലപ്പുറം ഗവൺമെന്റ് […]
ഫുജി ഫിലിമുമായി സഹകരിച്ച് ഫോട്ടോഗ്രാഫി വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു
നിദ ഫെബി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ വകുപ്പ് ഫുജി ഫിലിമുമായി സഹകരിച്ച് ഒന്നാം വർഷ മൾട്ടിമീഡിയ വിദ്യാർഥികൾക്കായി ഫോട്ടോഗ്രാഫി വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ഫുജി കേരള സോണിലെ ടെക്നികൽ ഹെഡ് ദിപിൻ കുമാർ പരിശീലന കളരിക്ക് നേതൃത്വം നൽകി. ഫുജി സെയിൽസ് പ്രൊമോട്ടർ വിഷ്ണു വിദ്യാർഥികൾക്ക് പരിശീലനം നൽകി. വിദ്യാർത്ഥികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിത്യസ്ത ക്യാമറകൾ പരിചയപെടുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്‌തു. ശേഷം ക്ലാസ്സ്‌റൂമിൽ വെച്ച് എടുത്ത ചിത്രങ്ങൾ വിശകലനം ചെയ്‌തു. […]
മലബാർ കോളേജ് ലൈബ്രറി വിപുലീകരണത്തിന് ഫണ്ട് കൈമാറി മക്കാസ
വേങ്ങര: വേങ്ങര മലബാർ കോളേജ് ലൈബ്രറി ആധുനിക വൽക്കരണത്തിന്റെ ഭാഗമായി കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ മക്കാസയുടെ നേതൃത്വത്തിൽ ഭാരവാഹികളായ അഫ്സൽ പുള്ളാട്ട് (ജനറൽ സെക്രട്ടറി), ഹിഷാമലി (ട്രഷറർ), എ.കെ.പി ജുനൈദ് എന്നിവർ ചേർന്ന് കോളേജ് പ്രിൻസിപ്പൽ ഡോ: യു. സൈതലവിക്ക് ചെക്ക് കൈമാറി. കോളേജ് ലൈബ്രറിയിലേക്കാവശ്യമുള്ള പുസ്തകങ്ങൾ ഉടനെ കോളേജിലെത്തിക്കുമെന്ന് പ്രിൻസിപ്പൽ ഭാരവാഹികളോട് പറഞ്ഞു. കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ അധ്യാപകരായ അബ്ദുൽ ബാരി സി, സാബു കെ. രസ്തം, നൗഫൽ പി.ടി, ഡോ: രമിഷ്. […]