ഫാത്തിമ ഷിഫ്ന ടീ സി (1st Sem BA Multimedia) വേങ്ങര: മലബാർ കോളേജിലെ റിസർച്ച് പ്രമോഷൻ കൗൺസിലും ഐക്യൂഎസി യും സംയുക്തമായി സംഘടിപ്പിക്കുന്ന വാർഷിക ഗവേഷണ വാരം “ക്വസ്റ്റ് 2025” ന്റെ ആദ്യ ദിന പരിപാടികൾ ഉത്സാഹഭരിതമായി ആരംഭിച്ചു. ഗവേഷണ സാധ്യതകളെയും ശാസ്ത്രീയ സമീപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഈ പരിപാടിക്ക് വിദ്യാർത്ഥികളും ഗവേഷകരും നിറഞ്ഞ പിന്തുണ നൽകി. ഒന്നാം ദിവസത്തിലെ മുഖ്യ സെഷനായ “ഫ്രം ഐഡിയ ടു പബ്ലിക്കേഷൻ” ന് നേതൃത്വം നൽകിയത് ഡോ.യു.മുഹമ്മദ് റോഷിഫ് ആയിരുന്നു. […]
News
യൂണിയന്റെ പുതിയ കഥ ‘ഇബ്ദ’ ക്യാമ്പസിൽ പുതുയുഗത്തിന് തുടക്കം
ഹർഷിദ കെ. ടി (2nd sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ 11 മത് വിദ്യാർത്ഥി യൂണിയന്റെ നെയിം റിവീലിംഗ്, സ്പോർട്സ് , ആർട്സ് ഫെസ്റ്റ് തുടങ്ങിയവയുടെ പേരുകളുടെ പ്രഖ്യാപനം, വിവിധ വകുപ്പുകളുടെ ജേഴ്‌സി ലോഞ്ചിംഗ് എന്നിവ ഉൾക്കൊള്ളിച്ച പ്രത്യേക പരിപാടി ഭംഗിയായി നടന്നു. യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ ചടങ്ങ് പ്രിൻസിപ്പൽ ഡോ.സി.സൈദലവി ഉദ്‌ഘാടനം ചെയ്തു. പരിപാടിയുടെ മുഖ്യ അതിഥിയായി എത്തിയ ഉമർ വ്യത്യസ്ത രീതിയിൽ ഫുട്ബോൾ ഉപയോഗിച്ച് അസാധാരണമായ […]
മലബാർ കോളേജിന് ഗവേഷണ കേന്ദ്രമായി അംഗീകാരം
മുഹമ്മദ് ലുക്മാനുൽ ഹക്കീം.സി (1st Sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിലെ മാനേജ്മെന്റ്ന്റ് സ്റ്റഡീസ്, കൊമേഴ്‌സ് എന്നീ വിഭാഗങ്ങൾക്ക് കാലിക്കറ്റ് സർവകലാശാലയുടെ ഗവേഷണ കേന്ദ്രമായി അംഗീകാരം ലഭിച്ചു. കോളേജിലെ ആദ്യത്തെ ഗവേഷണ കേന്ദ്രമായി തെരഞ്ഞെടുത്തത് സ്ഥാപനത്തിന്റ അക്കാദമിക് മികവ്, ന്യൂതനചിന്ത, ഗുണനിലവാരമുള്ള ഗവേഷണം എന്നിവയോടുള്ള നിരന്തരമായ പ്രതിബദ്ധതയുടെ ഫലമായാണ് ഈ അംഗീകാരം ലഭിച്ചത്. കോളേജ് ഇതിനോടകം തന്നെ നാക്ക് എ പ്ലസ് അക്രഡിറ്റേഷനും, 12(B) പദവിയും നേടിയിട്ടുണ്ട്. പുതിയ ഗവേഷണ കേന്ദ്രം […]
ലോക എയ്ഡ്സ് ദിന ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
സ്നേഹ. വി (1st Sem BA Multimedia ) വേങ്ങര: എൻ.എസ്.എസ് യൂണിറ്റും റേഡിയസ് ഹെൽത്ത് സെന്ററും ചേർന്ന് വിദ്യാർത്ഥികൾക്ക് എയ്ഡ്സ് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.മലബാർ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി കച്ചേരിപ്പടി റേഡിയസ് ഹെൽത്ത് സെന്ററുമായി സഹകരിച്ച് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. എൻഎസ്എസ് വളണ്ടിയർമാരെ ലക്ഷ്യമാക്കി നടത്തിയ ക്ലാസിന് പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റായ ഡോ. അജീബ പി പി നേതൃത്വം നൽകി. എയ്ഡ്സുമായി ബന്ധപ്പെട്ട ന്യൂതന വിവരങ്ങളും ആരോഗ്യ പ്രാധാന്യവും അദ്ദേഹം […]
അവസാന വർഷ കോമേഴ്‌സ് വിദ്യാർത്ഥികൾക്ക് ആറു ദിവസത്തെ ടാലി പ്രോ ആഡോൺ കോഴ്സ്
ഫാത്തിമ നിയ. ടി (1st Sem BA multimedia) വേങ്ങര: മലബർ കോളേജിലെ കൊമേഴ്‌സ് വകുപ്പ് വീക്ഷാ എഡ്യൂക്കേഷനുമായി സഹകരിച്ച് ആറുദിവസത്തെ ടാലി പ്രോ ആഡോൺ കോഴ്സ് സംഘടിപ്പിച്ചു. അവസാന വർഷ വിദ്യാർത്ഥികൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഈ പരിശീലന പരിപാടി നവംബർ 24 മുതൽ 29 വരെ (തിങ്കൾ–ശനി) രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ ക്ലാസ്‌റൂമിലും കമ്പ്യൂട്ടർ ലാബിലുമായി സംഘടിപ്പിച്ചു. പരിശീലനത്തിന് നേതൃത്വം നൽകിയ പ്രാവീണ്യമുള്ള റിസോഴ്‌സ് പേഴ്സൺ മാർഗനിർദേശത്തിൽ വിദ്യാർത്ഥികൾക്ക് ടാലി […]
എൻ.സി.സി യൂണിറ്റ് ഭരണഘടനാ ദിനം ആചരിച്ചു.
Iswa TT (1st Sem BA Multimedia) വേങ്ങര: മലബാർ കോളേജിലെ നാഷണൽ കേഡറ്റ് കോർപ്പ് (എൻ.സി.സി) യൂണിറ്റ് നവംബർ 26 ന് ദേശീയ ഭരണഘടനാ ദിനം ആചരിച്ചു. ഇന്ത്യൻ ഭരണഘടന സ്വീകരിച്ച മഹത്തായ ദിനത്തെ അനുസ്മരിക്കുന്നതിനായാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി എൻ.സി.സി കേഡറ്റുകൾ വിദ്യാർത്ഥികൾക് ഭരണഘടനാ പ്രതിജ്ഞ ചൊല്ലികൊടുത്തു. പൗരന്മാരെന്ന നിലയിൽ അവർക്കുള്ള അവകാശങ്ങളും കടമകളും തിരിച്ചറിയാനും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ മനസിലാക്കാനുമുള്ള ഈ ശ്രമം വിദ്യാർത്ഥികളിൽ വലിയ സ്വാധീനം ചെലുത്തി. 1949 […]
പ്രൊഫഷണൽ വിജയത്തിന് ഇംഗ്ലീഷ് ആശയവിനിമയം: എം.സി.എ.എസിൽ ‘സ്‌പീക് സ്മാർട്ട്’ പരിശീലനം
ഹാജറ (1st Sem BA Multimedia) വേങ്ങര: പ്രൊഫഷണൽ ജീവിതത്തിൽ ഇംഗ്ലീഷ് ആശയവിനിമയ ശേഷി മെച്ചപ്പെടുത്തുന്നതിനായി മലബാർ കോളേജിലെ കോമേഴ്‌സ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘സ്പീക് സ്മാർട്ട്’ ‘ഇംഗ്ലീഷ് ഫോർ പ്രൊഫഷണൽ സക്സസ്സ് ‘ എന്ന ആഡ്-ഓൺ കോഴ്‌സ് വിജയകരമായി പുരോഗമിക്കുന്നു. എഡ്ജ് അക്കാദമിയുമായി സഹകരിച്ചാണ് കോളേജ് ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. നവംബർ 24 ന് ആരംഭിച്ച കോഴ്‌സ് 27 വരെ കോളേജിലെ സെമിനാർ ഹാളിലാണ് നടക്കുന്നത്. എഡ്ജ് അക്കാദമി സ്ഥാപകനായ ശ്രീ. അഷ്‌റഫ് പുളിയങ്കോടനാണ് പരിപാടിക്ക് […]
പൂർവ്വവിദ്യാർത്ഥിക്ക് അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ
സ്നേഹ. വി (1st Sem BA Multimedia ) വേങ്ങര: മലബാർ കോളേജിലെ പൂർവ വിദ്യാർത്ഥിയായ കുന്നുംപുറം സ്വദേശി അതിഫ് പി.പി അമേരിക്കയിലെ സർട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് (സിഎം എ – യുഎസ്എ) യോഗ്യത നേടിയിരിക്കുന്നു. 2021-2024 ബാച്ചിൽ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് കോഴ്സ് ആയിരുന്നു അതിഫ് പഠിച്ചത് . താൻ ഒരു ശരാശരി വിദ്യാർത്ഥിയാണെന്ന് വിശ്വസിച്ചിരുന്നെങ്കിലും തന്റെ ലക്ഷ്യത്തിൽ നിന്ന് ഒരു തരത്തിലും മാറാതെ മുന്നേറിയ അദ്ദേഹത്തിന്റെ ആത്മവിശ്വാസവും മനോബലവുമാണ് വിജയം നേടാൻ സഹായിച്ചത്. മലബാർ […]
മലബാർ കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന് നേട്ടം : വിദ്യാർത്ഥികൾ ഐ.ടി മേഖലയിൽ പ്ലേസ്‌മെന്റ് നേടി
ഫാത്തിമ നിയ ടി (1st Sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ രണ്ട് പൂർവ്വ വിദ്യാർത്ഥികൾ പ്രമുഖ ഐ.ടി സ്ഥാപനമായ ടെക് ജിയം പ്രൈവറ്റ് ലിമിറ്റഡിൽ പ്ലെയ്സ്‌മെന്റ് നേടി. ബിസിഎ 2021–24 ബാച്ചിലെ വിദ്യാർത്ഥികളായ മുഹമ്മദ‍് നബീൽ, അൽ സമാൻ എന്നിവരുടെ പരിശ്രമത്തിന്റെ ഫലമായാണ് നിയമന അവസരം കൈവരിച്ചതെന്ന് കോളേജ് അധികൃതർ അറിയിച്ചു. കോളേജിലെ പ്ലേസ്‌മെന്റ് സെൽ സംഘടിപ്പിച്ച ക്യാമ്പസ് ഡ്രൈവ് മുഖേനയാണ് വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചത്. […]
എൻ.സി.സിയുടെ നേത്രത്വത്തിൽ യൂണിറ്റി ഷീൽഡ് 2025 സംഘടിപ്പിച്ചു
ഹർഷിദ.കെ. ടി (1st Sem BA multimedia) വേങ്ങര: നവംബർ 15 ന് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്തുമായി സഹകരിച്ച് യൂണിറ്റി ഷീൽഡ് 2025 എന്ന പരിപാടി സംഘടിപ്പിച്ചു. കോളേജിൽ നടന്ന ഈ പരിപാടിയിൽ എൻ.സി.സി ജൂനിയർ വിംഗ് (ജെഡബ്ല്യു) കേഡറ്റുകൾ സീനിയർ കേഡറ്റുകൾക്ക് ഡ്രിൽ പരിശീലനം നൽകി. കേഡറ്റുകളിൽ ശാസനയും ഏകോപനവും വളർത്തുന്നതിൽ ഈ പരിശീലനം വലിയ പങ്കുവഹിച്ചതായി […]









