Asst. Professor, Dept. of Journalism, Malabar College of Advanced Studies, Vengara
News

ഹിപ്നോട്ടിസത്തിന്റെ മാസ്മരികതകളിലൂടെ “യുനോയ2019”

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സൈക്കോളജി ഡിപ്പാർട്മെന്റ് അസോസിയേഷൻ യൂനോയ 2019 ന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു ഹിപ്നോട്ടിസം ട്രെയിനിങ് സംഘടിപ്പിച്ചു. ഉപബോധ മനസ്സിന്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച് മനസ്സിന്റെ നിഗൂഡതകളെ കെട്ടഴിക്കുന്ന ഹിപ്നോട്ടിസത്തിന്റെ സാധ്യതകളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്നതായിരുന്നു യൂനോയ 2019. പരിപാടിയുടെ ഉദ്ഘാടകനും വളാഞ്ചേരി മർക്കസ് കോളേജ് സൈക്കോളജി ഡിപ്പാർട്മെന്റ് മേധാവിയുമായ ഷാഹിദ് പയ്യന്നൂർ വിഷയാവതരണം നടത്തി. സ്നേഹം മനുഷ്യ മനസ്സിന്റെ അമൂല്യമായ സമ്പത്ത് എന്ന ആശയത്തിലൂന്നിയ സൈക്കോ ഡ്രാമയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. ഡിപ്പാർട്മെൻറ് അദ്ധ്യാപിക […]

News

പുതുവർഷത്തിൽ പ്രതീക്ഷ ഭവന് പ്രതീക്ഷയുടെ വെള്ളിവെളിച്ചവുമായി മലബാർ കോളേജ്

തവനൂർ: ബുദ്ധിമാന്ദ്യമുള്ളവരുടെ പുനരധിവാസ കേന്ദ്രത്തിനു പുതുവർഷ സമ്മാനമായി ഇൻവെർട്ടർ സമർപ്പിച്ച് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇംഗ്ലീഷ് ഡിപ്പാർട്മെൻറ്. ഇടക്കിടെയുള്ള പവർ കട്ട് മൂലം പ്രതീക്ഷ ഭവനിലെ അന്തേവാസികൾ പല തരത്തിലുള്ള പ്രയാസങ്ങൾ നേരിട്ടിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലക്ക് പുനരധിവാസ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ പ്രത്യേക അഭ്യർത്ഥനയെ തുടർന്നാണ് ഡിപ്പാർട്മെൻറ് വ്യത്യസ്തമായ സമ്മാനവുമായി പ്രതീക്ഷ ഭവനിലെ അന്തേവാസികളുടെ കൂടെ പുതുവർഷം ആഘോഷിക്കാനെത്തിയത്.. ഉപഹാരം കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈദലവി പ്രതീക്ഷ ഭവൻ സൂപ്രണ്ടിന് കൈമാറി. […]

News

തലമുറകളുടെ പുനസ്സമാഗമത്തിനു വഴിയൊരുക്കി മലബാർ കോളേജ് ഫുട്ബോൾ ടീം -അലുംനി സൗഹൃദ മത്സരം

വേങ്ങര: മലബാർ കോളേജ് പ്രഥമ അലുംനി മീറ്റുമായി ബന്ധപ്പെട്ട് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. നിലവിലെ കോളേജ് ടീം ഒരു ഭാഗത്തു അണിനിരന്നപ്പോൾ എതിർഭാഗത്ത് കോളേജിലെ മുൻ തലമുറയിലെ താരങ്ങൾ സർവ്വസന്നാഹത്തോടെ നിലയുറപ്പിച്ചു. കേരള സീനിയർ ഫുട്ബാൾ താരം നവാസിന്റെ നായകത്വത്തിൽ ഇറങ്ങിയ അലുംനി ടീമിൽ സ്റ്റുഡൻറ് ഒളിമ്പിക്സ് ദേശീയ ടീമിന്റെ മുൻ നായകൻ മിഷാൽ, സുഫിയാൻ, സമീർ, അമിൽരാജ് എന്നിവർ ബൂട്ടണിഞ്ഞപ്പോൾ നിലവിലെ കോളേജ് ടീമും പ്രഗത്ഭരെ തന്നെ അണിനിരത്തി. റമീസ്, […]