വേങ്ങര: രാജ്യത്തിന്റെ 75 -ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മലബാർ കോളേജ് എൻ എസ് എസ് യൂണിറ്റ് സ്വാതന്ത്ര്യ ദിനാചരണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈതലവി ദേശീയ പതാക ഉയർത്തി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ ടി, മുൻ പ്രോഗ്രാം ഓഫീസർ ഫിറോസ് കെ സി, എൻ എസ് എസ് യൂണിറ്റ് സെക്രട്ടറി കെ എം ജസീബ്, ജോ. സെക്രട്ടറി റിസ്’വാന എന്നിവർ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കോളേജ് ക്യാമ്പസിൽ ശുചീകരണം നടത്തി. ക്വിസ് […]
Author: Firose KC
‘റെസ്‌ഫെബർ’ കരിയർ ഗൈഡൻസ് പ്രോഗ്രാമുമായി ബികോം ട്രാവൽ ആൻഡ് ടൂറിസം ഡിപ്പാർട്മെന്റ്
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ബികോം ടി ടി വിഭാഗം കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു. “റെസ്‌ഫെബർ” എന്ന പേരിൽ നടത്തിയ പരിപാടിയിൽ മുഖ്യ അതിഥി , മുഹമ്മദ് ഹാരിസ്എം ജി യൂണിവേഴ്‌സിറ്റി, ട്രാവൽ ആൻഡ് ടൂറിസം പിഎച്ച്ഡി സ്കോളർ വിദ്യാർത്ഥികളുമായി സംവദിച്ചു. ട്രാവൽ ആൻഡ് ടൂറിസം കോഴ്സിന്റെ സാധ്യതകളും ഭാവിയും അദ്ദേഹം വിശദീകരിച്ചു.കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈതലവി പരിപാടി ഉദ്ഘാടനം ചെയ്തു. ഡിപ്പാർട്മെന്റ് അധ്യാപിക റാഷിദ ഫർസത്ത് സ്വാഗതം പറഞ്ഞു. കോളേജ് […]
സിനാന്റെ മാന്ത്രിക വിരലുകൾക്ക് ഇനി ഗിന്നസ് റെക്കോർഡിന്റെ തിളക്കം
വേങ്ങര: വിരൽ തുമ്പിൽ പേന കറക്കി ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് വേങ്ങര സ്വദേശിയായ മുഹമ്മദ് സിനാൻ. നൗഷാദ് അലി ലൈലാബി ദമ്പതികളുടെ മകനായ സിനാൻ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ മൂന്നാം വർഷ ബി. സി.എ വിദ്യാർത്ഥിയാണ്. ഒരു മിനിറ്റിൽ 108 തവണ വിരൽത്തുമ്പിൽ പേന കറക്കിയാണ് സിനാൻ ഗിന്നസ് റെക്കോർഡിൽ ഇടംനേടിയത്. കാനഡയിൽ നിന്നുള്ള അലേഷ്യ അമോട്ടോയുടെ പേരിലുളള റെക്കോർഡാണ് സിനാൻ പഴങ്കഥയാക്കിയത്. നേരത്തെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ സിനാൻ […]
ഡിഗ്രി ആറാം സെമസ്റ്റർ പരീക്ഷകൾ ഈ മാസം 28 മുതൽ. ക്ലാസ്സ് മുറികളിൽ അണുനശീകരണം നടത്തി കോളേജ് എൻ എസ് എസ്
വേങ്ങര: ഈ മാസം 28 മുതൽ തുടങ്ങുന്ന ആറാം സെമസ്റ്റർ യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മുന്നോടിയായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ക്ലാസ്സ് മുറികളിൽ അണുനശീകരണം നടത്തി. കോളേജിലെ എൻ എസ് എസ് വളണ്ടിയർമാരാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ദീർഘകാലമായി കോളേജുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾക്ക് വേണ്ടി നിശ്ചയിക്കപ്പെട്ട ക്ലാസ് മുറികൾ ശുചീകരിച്ച് അണുനശീകരണം നടത്തണമെന്ന് സർക്കാരും യൂണിവേഴ്സിറ്റിയും കോളേജുകൾക്ക് നിർദേശം നൽകിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ കർശന നിർദേശങ്ങൾക്കനുസരിച്ചാണ് പരീക്ഷകളുടെ നടത്തിപ്പ്. കോവിഡ് രോഗ […]
ലഹരി വിരുദ്ധ ദിനം ആചരിച്ചു
വേങ്ങര: ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ എസ്എസ് യൂണിറ്റും ആന്റി ഡ്രഗ് സെല്ലും സംയുക്തമായി വെബിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. യു. സൈദലവി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സിവിൽ എക്‌സൈസ് ഓഫീസർ ശ്രീ. പ്രവീൺ ഇ. “ജീവിതം തന്നെ ലഹരി” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് എടുത്തു. ആന്റി ഡ്രഗ് സെൽ കൺവീനർ ഡോ. ധന്യ ബാബു വി, എൻ എസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ ഫൈസൽ ടി, […]
മലബാർ കോളേജിന്റെ NAAC Accreditation പ്രവർത്തനങ്ങൾക്ക് ഊർജം നൽകി Interaction 2021
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ NAAC അക്രെഡിറ്റേഷൻ പ്രവത്തനങ്ങളെ വിലയിരുത്താനും തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കോളേജ് മാനേജ്‍മെന്റ് കമ്മറ്റി അംഗങ്ങളും പ്രിൻസിപ്പാളും അധ്യാപകരും അനധ്യാപകരും ഒത്ത് ചേർന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഐ ക്യു എ സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി മാനേജ്‌മെന്റ് കമ്മറ്റി ചെയർമാനും ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റുമായ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി സൈദ് പുല്ലാണി, കോളേജ് മാനേജർ സി ടി […]
“മലബാറിലേക്കൊരു പുസ്തകം” ലൈബ്രറി ബുക്ക് ചലഞ്ചുമായി മക്കാസ
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകുന്നതിന് വ്യത്യസ്ത പരിപാടിയുമായി കോളേജ് അലുംനി കമ്മറ്റി. പൂർവ്വ വിദ്യാത്ഥികൾ, നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർ, സമൂഹത്തിന്റെ വിവിധ കോണുകളിലുള്ള തല്പരകക്ഷികൾ എന്നിവരിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചുകൊണ്ടാണ് ലൈബ്രറി ബുക്ക് ചലഞ്ച് സംഘടിപ്പിക്കുന്നത്. കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈതലവി, മാനേജർ സി ടി മുനീർ എന്നിവർ പദ്ധതിയെ സ്വാഗതം ചെയ്തു. ആദ്യ ദിവസങ്ങളിൽ തന്നെ “മലബാറിലേക്കൊരു പുസ്തകം” പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മക്കാസ പ്രസിഡന്റ് […]
പരിസ്ഥിതി ദിനത്തിൽ ‘മക്കാസ’ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിച്ചു.
വേങ്ങര: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ മക്കാസയുടെ നേതൃത്വത്തിൽ ജൂൺ അഞ്ചിന് കോളേജ് വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കുമായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥി സമൂഹത്തിലേക്കു എത്തിക്കുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടപ്പിച്ചതെന്ന് മക്കാസ പ്രസിഡന്റ് മുഹ്സിൻ കോട്ടയിൽ, ജനറൽ സെക്രട്ടറി അഫ്സൽ പുള്ളാട്ട് എന്നിവർ പറഞ്ഞു.മത്സരത്തിൽ ഒന്നാം സ്ഥാനം ബി.കോം ടി.ടി (2020-23) വിദ്യാർത്ഥി മുഹമ്മദ് ഷാനും രണ്ടാം സ്ഥാനം അനൽ ചന്ദ്രൻ. […]