വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ ഇ ഡി ക്ലബും കോളേജ് യൂണിയനും സംയുക്തമായി മാർച്ച് അഞ്ചിന് അറോറ 2K19 മലബാർ എക്സ്പോ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ വിദ്യാഭ്യാസ, വ്യാപാര സ്ഥാപനങ്ങളും, കുടുംബശ്രീ, കര കൗശല നിർമാണ യൂണിറ്റുകളും കോളേജ് കാമ്പസ്സിൽ സ്റ്റാളുകൾ ഒരുക്കി. പൊതു ജനങ്ങൾക്ക് വേണ്ടി എച് എം സ് കോട്ടക്കൽ, ട്രൂ കെയർ തിരുരങ്ങാടി എന്നിവ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത പ്രസാധകരായ ഒലിവ് പബ്ലിക്കേഷൻ ബുക്ക് ഫെയർ ഒരുക്കി. ഇതോടനുബന്ധിച്ച് കോളേജിലെ വിവിധ പഠന വകുപ്പുകൾ അതി വിപുലമായ രീതിയിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി മെഹന്ദി ഫെസ്റ്റും കര കൗശല നിർമാണ മത്സരവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം പി കെ അബ്ദുറബ്ബ് എംഎൽഎ നിർവ്വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖ് മുഖ്യാതിഥിയായി. കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈദലവി അധ്യക്ഷത വഹിച്ചു. കോളേജ് മാനേജ്മന്റ് ട്രസ്റ്റ് ചെയർമാൻ മൻസൂർ കോയ തങ്ങൾ, മലപ്പുറം ജില്ലാപഞ്ചായത്ത് അംഗം സൈത് പുല്ലാനി, എം എം കുട്ടി മൗലവി, കോളേജ് മാനേജ്മന്റ് ട്രസ്റ്റ് ട്രെഷറർ പുള്ളാട്ട് കുഞ്ഞാലസ്സൻ ഹാജി, പുള്ളാട്ട് രായിൻ ഹാജി, സി ടി മൊയ്ദീൻ ഹാജി, കോളേജ് മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി, വാർഡ് മെമ്പർ യു എം ഹംസ, ഊരകം പഞ്ചായത്ത് മുൻ പ്രസിഡന്റ് ഇ കെ കുഞ്ഞാലി, ഇ ഡി ക്ലബ് കോർഡിനേറ്റർ പി കെ നവാൽ മുഹമ്മദ്, ഫൈസൽ ടി, യൂണിയൻ ചെയർമാൻ സലാഹുദ്ധീൻ തെന്നല എന്നിവർ സംബന്ധിച്ചു.

