വേങ്ങര : മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ എൻ.എസ് എസ് യൂണിറ്റ് ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ജൂൺ ഇരുപത്തി ആറിന് വൈകുന്നേരം മൂന്ന് മണിക്ക് കോളേജിൽ വെച്ച് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നൗഫൽ പി ടി ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ. എസ് എസ് സെക്രട്ടറി ഫാത്തിമ റിൻസ ആശംസകൾ അറിയിച്ചു.
പുതിയ യുവതയെ മയക്കുമരുന്നിന്റെ ചതിക്കുഴിയിൽ നിന്നും മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ എൻ എസ് എസ് വളണ്ടിയർ റഷ, ജസീൽ, ഷിയ എന്നിവർ മയക്കുമരുന്നിന്റെ ദോഷങ്ങളും, അതിലേക്കെത്താനുള്ള സാഹചര്യങ്ങളും വിശദീകരിച്ചു. ചിത്രങ്ങൾ ഉൾപ്പടെയുള്ള ചാർട്ടുകളുടെ പ്രദർശനവും സംഘടിപ്പിച്ചു. എൻ.എസ്.എസ് സെക്രട്ടറി റാസിൻ അബ്ദുറഹ്മാൻ പരിപാടിക്ക് നന്ദി പറഞ്ഞു.




