പെരിന്തൽമണ്ണ: അലീഗഢ് മുസ്ലിം സർവകലാശാലയിലെ 2019-20 അധ്യയന വർഷത്തേക്കുള്ള വിവിധ കോഴ്സുകളിലേക് അപേക്ഷ ക്ഷണിച്ചു. അലീഗഢ് മലപ്പുറം സെന്ററിൽ നിലവിൽ എം.ബി.എ, ബി. എ. എൽ.എൽ.ബി , ബി.എഡ് (അറബി, ബിയോളോജിക്കൽ സയൻസ്, കോമേഴ്സ്, സിവിക്സ്, എക്കണോമിക്സ്,ഇംഗ്ലീഷ്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, ഇസ്ലാമിക് സ്റ്റഡീസ്, മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, ഉറുദു, മലയാളം) തുടങ്ങിയവയാണ്. യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അലീഗഢ് പ്രധാന കേന്ദ്രത്തിലെ ബി.എ, ബി.എസ്.സി, ബി. കോം കോഴ്സുകളുടെ പ്രവേശന പരീക്ഷക്കും ഈ വർഷം മുതൽ കോഴിക്കോട് സെന്റർ ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 04933-298299
www.amucontrollerexams.com