News

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലബാർ കോളേജിനായി ജാസിം

ആയിഷ നജ (BA Multimedia, 1st semester)

വേങ്ങര, ഒക്ടോബർ 29: സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിനെ പ്രതിനിധീകരിച്ച് ബി.എസ്‌സി. സൈക്കോളജി ഒന്നാം വർഷ വിദ്യാർഥി ജാസിം അടിയാടിയിൽ കളത്തിലിറങ്ങും. സംസ്ഥാനതല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന താരത്തിന് കോളേജ് മാനേജ്മെന്റും അധ്യാപകരും വിദ്യാർഥികളും ആശംസകൾ നേർന്നു.

വിദ്യാർഥികളുടെ കായികമികവിന് പ്രോത്സാഹനം നൽകുന്നതിനൊപ്പം കോളേജിന്റെ അഭിമാനമായി മാറുന്ന നേട്ടമാണിതെന്ന് അധികൃതർ അറിയിച്ചു. ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ടീമിന് നേട്ടം സമ്മാനിക്കാൻ ജാസിമിന് കഴിയട്ടെയെന്നും കോളേജ് അധികൃതർ ആശംസിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *