അഭയ് കൃഷ്ണ എ.ആർ (BA Multimedia 1st semester)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കൊമേഴ്‌സ് വിഭാഗം മുൻ വിദ്യാർഥിനി ഷംന കെ.പി സി.എം.എ. യു.എസ്.എ. പരീക്ഷകളിൽ യോഗ്യത നേടി. കോളേജിലെ 2021–24 ബാച്ചിൽ ബി.കോം. കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് പഠിച്ചിരുന്ന ഷംനയുടെ നേട്ടത്തെ കോളേജിലെ പി.ജി. ആൻഡ് റിസർച്ച് വിഭാഗവും കൊമേഴ്‌സ് വിഭാഗവും അഭിനന്ദിച്ചു.
അക്കാദമിക പഠനത്തോടൊപ്പം പ്രൊഫഷണൽ രംഗത്തും മികവ് തെളിയിക്കാനുള്ള ഷംനയുടെ പരിശ്രമത്തിന്റെ അംഗീകാരമാണ് ഈ നേട്ടമെന്ന് കോളേജ് അധികൃതർ വിലയിരുത്തി. ഷംനയ്ക്ക് തുടർപഠനത്തിലും തൊഴിൽരംഗത്തും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകട്ടെയെന്നും അധ്യാപകർ ആശംസിച്ചു.




