മുഹമ്മദ് ഫർഹാൻ കല്ലൻ (BA Multimedia, 1st Semester)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെയും (ഐ.ക്യു.എ.സി.) ജീവനി വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ‘സ്റ്റുഡന്റ് ടാലന്റ് ആൻഡ് കരിയർ പ്രൊഫൈലിങ്’ പരിപാടി സംഘടിപ്പിച്ചു. ഒക്ടോബർ 7നായിരുന്നു പരിപാടി.
വിദ്യാർത്ഥികളുടെ കരിയർ താൽപര്യങ്ങൾ കണ്ടെത്തുക, വ്യക്തിഗത ശക്തികൾ തിരിച്ചറിയുക, കഴിവുകളും പ്രതിഭകളും വിലയിരുത്തുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.
മൂന്ന് ഘട്ടങ്ങളിലായാണ് പ്രൊഫൈലിങ് നടത്തിയത്. ആദ്യഘട്ടത്തിൽ ഒ നെറ്റ് ഇന്ററസ്റ്റ് പ്രൊഫൈലർ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ കരിയർ താൽപര്യങ്ങൾ വിലയിരുത്തി. രണ്ടാംഘട്ടത്തിൽ ക്യാരക്ടർ സ്ട്രെങ്ത്സ് സർവേ വഴി വ്യക്തിഗത ശക്തികളും ഗുണങ്ങളും തിരിച്ചറിഞ്ഞു.
മൂന്നാംഘട്ടമായ സ്റ്റുഡന്റ് ടാലന്റ് മാപ്പിങ് വഴി വിദ്യാർത്ഥികളുടെ കഴിവുകൾ, നേട്ടങ്ങൾ, ഹോബികൾ, പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ്, വിവിധ മേഖലകളിലെ പ്രാവീണ്യം എന്നിവ വിലയിരുത്തി.
സ്വന്തം കഴിവുകളും താൽപര്യങ്ങളും തിരിച്ചറിഞ്ഞ് അനുയോജ്യമായ ഭാവി കരിയർ മേഖലകൾ കണ്ടെത്താൻ വിദ്യാർത്ഥികളെ സഹായിക്കുകയായിരുന്നു പ്രൊഫൈലിങ് പരിപാടിയുടെ ലക്ഷ്യം.



