അഫ്ന ദിൽഷ (BAMultimedia 1st sem)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വുമൺ ഡെവലപ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ‘എംപെവ്ഹെർ’ വ്യക്തിത്വ വികസനത്തെ പുനർനിർവചിക്കുന്നു എന്ന പേരിൽ വ്യക്തിത്വ വികസന പരിപാടി സംഘടിപ്പിച്ചു. ഒക്ടോബർ ആറിന് കോളേജ് സെമിനാർ ഹാളിലായിരുന്നു പരിപാടി.
ടുണെലൈഫ് കൗൺസലിംഗ് ആൻഡ് ഹോളിസ്റ്റിക് സെന്റർ, കോട്ടക്കൽ ഡയറക്ടർ സൈഫുന്നിസ പരിപാടിയിൽ ക്ലാസ് നയിച്ചു. റിസർച്ച് സ്കോളർ, ഫാമിലി തെറാപ്പിസ്റ്റ്, പ്രീമാരിറ്റൽ എജ്യൂക്കേഷൻ ട്രെയിനർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സൈഫുന്നിസ വ്യക്തിത്വ വികസനം, ആത്മവിശ്വാസം, വ്യക്തിപരമായ വളർച്ച തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകി.
സ്ത്രീകളുടെ കഴിവുകളും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിനും വ്യക്തിത്വത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രായോഗിക അറിവും മാർഗനിർദേശവും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വുമൺ ഡെവലപ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിദ്യാർഥികൾ സജീവമായി പങ്കെടുത്തു.




