വേങ്ങര : വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ. എസ്. എസ് യൂണിറ്റിന്റെ സപ്തദിന സ്പെഷ്യൽ ക്യാമ്പിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ഒതുക്കുങ്ങൽ മറ്റത്തൂർ ടി. എ. എസ്.എം യു.പി. സ്കൂളിൽ ചേർന്ന യോഗം സ്കൂൾ മാനേജർ കടമ്പോട്ട് മൂസ സാഹിബ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ടി. ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി.യു കുഞ്ഞാൻ , കാവുങ്ങൽ അബു ,സി.ടി അഹമ്മദ് കുട്ടി, കടമ്പോട്ട് ഫൈസൽ മാസ്റ്റർ , ഫസൽ മാസ്റ്റർ നൗഷാദ് പാലേരി, പ്രസാദ്, സി. അബ്ദുൽ ബാരി, ഹർഷാദ് ചേറൂർ , മുബശിർ പങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.
Related Articles
സ്വപ്നങ്ങൾക്ക് ചിറകായി സ്കേറ്റിംഗ് : ലഹന്റെ പ്രചോദനമായ യാത്ര
Nafia Thengilan (BA Multimedia 4th sem) വേങ്ങര: സ്പീഡ് സ്കേറ്റിംഗിന്റെ ട്രാക്കിൽ അതിവേഗത്തിൽ മുന്നേറുന്ന പി മുഹമ്മദ് ലഹൻ ഇന്ന് കേരളത്തിലെ കായിക ലോകത്ത് ശ്രദ്ധേയമായ ഒരു പേരായി മാറിയിരിക്കുകയാണ്. ആർ.എസ്.എഫ്.ഐ ഓൾ ഇന്ത്യ റാങ്കിംഗിൽ നാലാം സ്ഥാനം സ്വന്തമാക്കിയ ഈ യുവതാരത്തിന്റെ മുഖത്ത് കാണുന്ന ആത്മ വിശ്വാസത്തിനു പിന്നിൽ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും നീണ്ട കഥയുണ്ട്. മലപ്പുറം ജില്ലയിലെ വേങ്ങര വെട്ടുതോട് സ്വദേശിയായ ലഹൻ ചെറുപ്പം മുതലേ കായികരംഗത്തോട് വലിയ താൽപര്യം പുലർത്തിയിരുന്നു. എന്നാൽ ഒമ്പതാം […]
ഞാറ് നടീൽ ഉത്സവം സംഘടിപ്പിച്ചു
വേങ്ങര. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എസ്.എസ് വിദ്യാർത്ഥികൾ പാറക്കണ്ണി വയലിൽ ഞാറ് നടീൽ ഉത്സവം സംഘടിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ .ടി സ്വാഗതം പറഞ്ഞ പരിപാടിയിൽ ഊരകം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ ഗോപിക പി,റഹ്മ ഷെറിൻ കെ.എച്ച്, സാമൂഹിക പ്രവർത്തകൻ ഇ.കെ ഹനീഫ, പാട ശേഖരണ സമിതി അംഗങ്ങളായ കുഞ്ഞിക്കമ്മദ് കെ.പി, അബു ഹനീഫ പുലാക്കൽ, വൊളന്റിയർ സെക്രട്ടറി ഷംഷീന എന്നിവർ പങ്കെടുത്തു. Post Views: 230
റോഡ് സുരക്ഷാ മാസാചരണം: മലബാർ കോളേജ് എൻ എസ് എസ് കൂട്ടയോട്ടം സംഘടിപ്പിച്ചു
മലപ്പുറം: മലപ്പുറം ട്രാഫിക് എൻഫോഴ്സ് മെൻറ് യൂണിറ്റും വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ എൻ എസും സംയുക്തമായായി റോഡ് സുരക്ഷ മാസാചാരണ പരിപാടി സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് മലപ്പുറം ട്രാഫിക് പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നും തുടങ്ങി കിഴക്കേതല വരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. റോഡ് സുരക്ഷ ജീവൻരക്ഷാ എന്ന മുദ്രാവാക്യത്തിലൂന്നി ജനുവരി 18 മുതൽ ഫെബ്രുവരി 17 വരെ നടത്തിയ റോഡ് സുരക്ഷാ മാസാചരണ പരിപാടി ഇന്നലെ സമാപിച്ചു.സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സാജു കെ […]



