Education News

ലോക യുവജന നൈപുണ്യ ദിനം: മലബാർ കോളേജിൽ ‘ബിയോണ്ട് കംഫർട്ട്’ പരിശീലന പരിപാടി സംഘടിപ്പിച്ചു

വേങ്ങര: ലോക യുവജന നൈപുണ്യ ദിനാചരണത്തിന്റെ (World Youth Skills Day 2026) ഭാഗമായി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇന്നൊവേഷൻ ആൻഡ് ഒന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെല്ലിന്റെ (IEDC) നേതൃത്വത്തിൽ “ബിയോണ്ട് കംഫർട്ട്: അൺലോക്കിങ് യുവർ ട്രൂ പൊട്ടൻഷ്യൽ” (Beyond Comfort: Unlocking Your True Potential) എന്ന വിഷയത്തിൽ പ്രത്യേക സെഷൻ സംഘടിപ്പിച്ചു. 2026 ജൂലൈ 15-ന് ഉച്ചയ്ക്ക് 1:30 മുതൽ 3:30 വരെ കോളേജ് സെമിനാർ ഹാളിലായിരുന്നു പരിപാടി.

പ്രശസ്ത മൈൻഡ് പവർ ട്രെയിനറും ലൈഫ് കോച്ചും ഇൻഫ്ലുവൻഷ്യൽ സ്പീക്കറുമായ ദിൽഫ അലി  സെഷന് നേതൃത്വം നൽകി. വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്താനും വ്യക്തിഗത വളർച്ച കൈവരിക്കാനും അവരുടെ യഥാർത്ഥ കഴിവുകൾ തിരിച്ചറിയാനും പ്രചോദനം നൽകുന്നതായിരുന്നു അവരുടെ പ്രഭാഷണം. ഇതോടൊപ്പം നടന്ന ഗൈഡഡ് മെഡിറ്റേഷൻ സെഷനും വിദ്യാർത്ഥികൾക്ക് പുത്തനുണർവായി.

IEDC നോഡൽ ഓഫീസർ ഡോ. നവാലിന്റെ മാർഗ്ഗനിർദ്ദേശത്തിലും, IEDC-യുടെ ഐ.പി.ആർ & റിസർച്ച് ടീമിന്റെ സജീവ പിന്തുണയിലുമാണ് പരിപാടി ഏകോപിപ്പിച്ചത്. ഐ.ഇ.ഡി.സി അംഗങ്ങൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി.

Nameer M
Asst. Professor, Dept. of Multimedia, MalabarCollege of Advanced Studies,Vengara

Leave a Reply

Your email address will not be published. Required fields are marked *