News

മലബാർ കോളേജ് അധ്യാപിക ഡോ. പി.കെ നവാൽ മുഹമ്മദിന് പി.എച്ച്.ഡി നേട്ടം

ഫാത്തിമ ലുബ.വി വി (2nd Sem ബി.എ. മൾട്ടിമീഡിയ)

വേങ്ങര: മലബാർ കോളേജിൽ കൊമേഴ്‌സ് വിഭാഗം മേധാവിയും, ഐ.ഇ.ഡി.സി നോഡൽ ഓഫീസറും ഐക്യൂഎസി കോർഡിനേറ്ററുമായ ഡോ.പി.കെ നവാൽ മുഹമ്മദിന് കാലിക്കറ്റ് സർവകലാശാല ഡോക്ടറേറ്റ് ബിരുദം ലഭിച്ചു.

“ഇവന്റ് മാനേജ്മെന്റ് മേഖലയിലെ ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുന്നതിൽ സേവന ഗുണനിലവാരവും ബന്ധനിലവാരവും വഹിക്കുന്ന പങ്ക് – ഒരു സി.ആർ.എം വിശകലനം” എന്ന വിഷയത്തിലാണ് ഡോ. നവാൽ തന്റെ ഗവേഷണം പൂർത്തിയാക്കിയത്. ഉപഭോക്തൃ പ്രതീക്ഷകൾ, സേവന നിലവാരം, വിശ്വാസബന്ധം എന്നിവ ഇവന്റ് മാനേജ്മെന്റ് മേഖലയിലെ വിജയത്തിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നതിനെ ആഴത്തിൽ പഠിക്കുന്നതാണ് ഈ ഗവേഷണം.അധ്യാപന രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഡോ. നവാൽ, ഗവേഷണം, അക്കാദമിക് മാനേജ്മെന്റ്, വിദ്യാർത്ഥി വികസന പ്രവർത്തനങ്ങൾ എന്നിവയിൽ സജീവ സാന്നിധ്യമാണ്. ഐ.ഇ.ഡി.സി നോഡൽ ഓഫീസറായും ഐക്യൂഎസി കോ-ഓർഡിനേറ്ററായും സ്ഥാപനത്തിന്റെ അക്കാദമിക് നിലവാരം ഉയർത്തുന്നതിൽ ശ്രദ്ധേയമായ സംഭാവനകൾ അവർ നൽകിയിട്ടുണ്ട്.

ഈ നേട്ടം കോളേജിനും വിദ്യാർത്ഥി സമൂഹത്തിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.അധ്യാപകരും സഹപ്രവർത്തകരും വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും ഡോ. നവാൽ മുഹമ്മദിനെ അഭിനന്ദനങ്ങൾ അറിയിച്ചു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *