ലുബാബ യാസ്മീൻ (2nd Sem BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ സംഘടിപ്പിച്ച 2025–26 അധ്യയന വർഷത്തെ വാർഷിക കായികമേള ‘ഉജ്ജ്വല’യുടെ ഭാഗമായി നടന്ന വോളിബോൾ മത്സരങ്ങളിൽ ബി.കോം ടി.ടി വിഭാഗം ചാമ്പ്യൻമാരായി.
ആവേശം നിറഞ്ഞ മത്സരങ്ങളിൽ തുടക്കം മുതൽ ആത്മവിശ്വാസത്തോടെയും അച്ചടക്കത്തോടെയും കളിച്ച ടീം ശക്തമായ സർവീസുകളും കൃത്യമായ സെറ്റുകളും മിന്നുന്ന പ്രതിരോധവും കൊണ്ട് എതിരാളികളെ കീഴടക്കി. ഫൈനൽ മത്സരത്തിൽ കാണികളുടെ ആവേശം ഇരട്ടിയാക്കുന്ന പ്രകടനമാണ് ബി.കോം ടി.ടി ടീം കാഴ്ചവെച്ചത്.
വിജയത്തെ തുടർന്ന് കോളേജ് മാനേജ്മെന്റ്, അധ്യാപകർ, കായിക വിഭാഗം, ഇബ്ദ 11-ാം വിദ്യാർത്ഥി യൂണിയൻ എന്നിവർ ടീമംഗങ്ങളെ അഭിനന്ദിച്ചു.
ഈ നേട്ടം മലബാർ കോളേജിലെ കായിക രംഗത്തിന് പുതിയ ഊർജ്ജം നൽകുന്നതാണെന്നും, ഭാവിയിലെ മത്സരങ്ങളിൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്താനുള്ള പ്രചോദനമാണെന്നും കായികാധ്യാപകൻ ഡോ.മുഹമ്മദലി അഭിപ്രായപ്പെട്ടു.




