സ്നേഹ. വി (1st Sem BA Multimedia )
വേങ്ങര: എൻ.എസ്.എസ് യൂണിറ്റും റേഡിയസ് ഹെൽത്ത് സെന്ററും ചേർന്ന് വിദ്യാർത്ഥികൾക്ക് എയ്ഡ്സ് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.മലബാർ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി കച്ചേരിപ്പടി റേഡിയസ് ഹെൽത്ത് സെന്ററുമായി സഹകരിച്ച് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
എൻഎസ്എസ് വളണ്ടിയർമാരെ ലക്ഷ്യമാക്കി നടത്തിയ ക്ലാസിന് പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റായ ഡോ. അജീബ പി പി നേതൃത്വം നൽകി. എയ്ഡ്സുമായി ബന്ധപ്പെട്ട ന്യൂതന വിവരങ്ങളും ആരോഗ്യ പ്രാധാന്യവും അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവച്ചു.പരിപാടിയിൽ കോളേജിലെ അധ്യാപകരും എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരും പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് രോഗത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ പരിഹരിക്കുകയും പ്രതിരോധ മാർഗങ്ങൾ വ്യക്തമാക്കുകയും ചെയ്തു. സംസ്ഥാന ആരോഗ്യ ശ്രദ്ധയുടെ ഭാഗമായി വിദ്യാർത്ഥികളിൽ സാമൂഹ്യബോധം വളർത്താൻ ഈ പരിപാടി സഹായകമായി.




