News

മലബാർ കോളേജിന് ഗവേഷണ കേന്ദ്രമായി അംഗീകാരം

മുഹമ്മദ്‌ ലുക്മാനുൽ ഹക്കീം.സി (1st Sem BA Multimedia)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിലെ മാനേജ്മെന്റ്ന്റ് സ്റ്റഡീസ്, കൊമേഴ്‌സ് എന്നീ വിഭാഗങ്ങൾക്ക് കാലിക്കറ്റ് സർവകലാശാലയുടെ ഗവേഷണ കേന്ദ്രമായി അംഗീകാരം ലഭിച്ചു. കോളേജിലെ ആദ്യത്തെ ഗവേഷണ കേന്ദ്രമായി തെരഞ്ഞെടുത്തത് സ്ഥാപനത്തിന്റ അക്കാദമിക് മികവ്, ന്യൂതനചിന്ത, ഗുണനിലവാരമുള്ള ഗവേഷണം എന്നിവയോടുള്ള നിരന്തരമായ പ്രതിബദ്ധതയുടെ ഫലമായാണ് ഈ അംഗീകാരം ലഭിച്ചത്. കോളേജ് ഇതിനോടകം തന്നെ നാക്ക് എ പ്ലസ് അക്രഡിറ്റേഷനും, 12(B) പദവിയും നേടിയിട്ടുണ്ട്. പുതിയ ഗവേഷണ കേന്ദ്രം വിദ്യാർത്ഥികൾക്ക് വിപുലമായ ഗവേഷണ അവസരങ്ങളും, വിദഗ്ദ്ധരായ ഫാക്കൽറ്റിയുടെ മാർഗ്ഗനിർദ്ദേശവും, സാമൂഹിക പ്രസക്തിയുള്ളതും വ്യവസായ അധിഷ്ഠിതവുമായ പഠനങ്ങൾ നടത്താനുള്ള അന്തരീക്ഷവും ഒരുക്കും.
ഈ നേട്ടം വിദ്യാർത്ഥികളുടെ പഠന നിലവാരം വർദ്ധിപ്പിക്കുകയും, മാനേജ്‌മെന്റ്, കൊമേഴ്‌സ്, ഇന്റർ ഡിസിപ്ലിനറി ഗവേഷണം എന്നീ മേഖലകളിൽ കൂടുതൽ സംഭാവനകൾ നൽകാനുള്ള ദൗത്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *