News

എൻ.സി.സി യൂണിറ്റ് ഭരണഘടനാ ദിനം ആചരിച്ചു.

Iswa TT (1st Sem BA Multimedia)

വേങ്ങര: മലബാർ കോളേജിലെ നാഷണൽ കേഡറ്റ് കോർപ്പ് (എൻ.സി.സി) യൂണിറ്റ് നവംബർ 26 ന് ദേശീയ ഭരണഘടനാ ദിനം ആചരിച്ചു. ഇന്ത്യൻ ഭരണഘടന സ്വീകരിച്ച മഹത്തായ ദിനത്തെ അനുസ്മരിക്കുന്നതിനായാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.

പരിപാടിയുടെ ഭാഗമായി എൻ.സി.സി കേഡറ്റുകൾ വിദ്യാർത്ഥികൾക് ഭരണഘടനാ പ്രതിജ്ഞ ചൊല്ലികൊടുത്തു. പൗരന്മാരെന്ന നിലയിൽ അവർക്കുള്ള അവകാശങ്ങളും കടമകളും തിരിച്ചറിയാനും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ മനസിലാക്കാനുമുള്ള ഈ ശ്രമം വിദ്യാർത്ഥികളിൽ വലിയ സ്വാധീനം ചെലുത്തി.

1949 ൽ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച ചരിത്ര നിമിഷത്തെയാണ് ഭരണഘടനാ ദിനം ഓർമ്മിപ്പിക്കുന്നത്. നീതി, സ്വാതന്ത്ര്യം, സമത്വം, സൗഹൃദം എന്നീ മൂല്യങ്ങളിൽ ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

സ്ഥാപനത്തിന്റെ ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ പൗരബോധവും ജനാധിപത്യ മൂല്യങ്ങളോടുള്ള ബഹുമാനവും വളർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *