News

ശിശുദിനത്തിൽ ബഡ്‌സ് സ്കൂൾ സന്ദർശനവും ആഘോഷപരിപാടികളും സംഘടിപ്പിച്ച് എൻ. എസ്. എസ്‌ യൂണിറ്റ്

സ്നേഹ. വി (1st Sem BA multimedia )

വേങ്ങര:ശിശു ദിനത്തോടനുബന്ധിച്ച് മലബാർ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് സന്നദ്ധപ്രവർത്തകർ നവംബർ 14ന് പാണക്കാട് പേൾസ് ബഡ്‌സ് സ്കൂൾ സന്ദർശനവും ആഘോഷ പരിപാടികളും സംഘടിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.ടി നൗഫലിൻ്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചിരുന്നത്.

ശിശുദിന ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ വിവിധത്തരം കലാപരിപാടികൾ അവതരിപ്പിച്ചു. കൂടാതെ എൻ.എസ്.എസ്. സന്നദ്ധ പ്രവർത്തകർ സംഘടിപ്പിച്ച കളറിംഗ്, ക്യാപ് നിർമ്മാണം തുടങ്ങിയ വിവിധ സൃഷ്ടിപരിപാടികളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. കുട്ടികളുമായി സമയം ചെലവഴിക്കുകയും അവരുടെ കഴിവുകളും കഥകളും പങ്കുവെക്കുകയും ചെയ്തതോടെ ശിശു ദിനാഘോഷം കൂടുതൽ സജീവമാവുകയും കുട്ടികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളായി മാറുകയും ചെയ്തു.
ഈ പരിപാടി സമൂഹത്തിലെ ഉൾക്കൊള്ളലിന്റെയും മനുഷ്യാവബോധത്തിന്റെയും ഒരു മികച്ച മാതൃകയാക്കി മാറ്റാൻ പേൾസ് ബഡ്‌സ് സ്കൂളിനും എൻ.എസ്.എസ് യൂണിറ്റിനും സാധിച്ചുവെന്ന് സംഘാടകർ വ്യക്തമാക്കി.

 

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *