സ്നേഹ. വി (1st Sem BA Multimedia )
വേങ്ങര: മലബാർ കോളേജിലെ പൂർവ വിദ്യാർത്ഥിയായ കുന്നുംപുറം സ്വദേശി അതിഫ് പി.പി അമേരിക്കയിലെ സർട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് (സിഎം എ – യുഎസ്എ) യോഗ്യത നേടിയിരിക്കുന്നു.
2021-2024 ബാച്ചിൽ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് കോഴ്സ് ആയിരുന്നു അതിഫ് പഠിച്ചത് . താൻ ഒരു ശരാശരി വിദ്യാർത്ഥിയാണെന്ന് വിശ്വസിച്ചിരുന്നെങ്കിലും തന്റെ ലക്ഷ്യത്തിൽ നിന്ന് ഒരു തരത്തിലും മാറാതെ മുന്നേറിയ അദ്ദേഹത്തിന്റെ ആത്മവിശ്വാസവും മനോബലവുമാണ് വിജയം നേടാൻ സഹായിച്ചത്.
മലബാർ കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം 2021-ൽ അദ്ദേഹം ഇന്റർനാഷണൽ സ്കൂൾ ഓഫ് ബിസിനസ് മാനേജ്മെന്റിൽ പ്രൊഫഷണൽ പരിശീലനം ആരംഭിച്ചു.അതിൽ തുടർച്ചയായി പരിശ്രമിച്ച് അന്താരാഷ്ട്ര തലത്തിൽ വലിയ അംഗീകാരമുള്ള സി.എം.എ യോഗ്യത നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.




