Iswa TT (1st Sem Ba Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കൊമേഴ്‌സ് വകുപ്പ് (ബികോം സിഎ) 2025 നവംബർ 14-ന് ബിസ്കോം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “ടോക്ക്മാസ്റ്റേഴ്സ് – ബിസിനസ്സ് ഇംഗ്ലീഷ് ഫോർ ഫ്യൂച്ചർ ലീഡേഴ്സ്” എന്ന പേരിൽ വിദ്യാർത്ഥികളുടെ ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്താനുള്ള പരിശീലന പരിപാടി രാവിലെ 9.30 സംഘടിപ്പിച്ചു.
പരിപാടി എം.എസ്. റാഷിദ ഫർസത്ത് സ്വാഗത പ്രസംഗം നടത്തി. തുടർന്ന് ഐക്യൂഎസി കോ ഓർഡിനേറ്റർ നവാൽ മുഹമ്മദ് പി.കെ. അധ്യക്ഷത വഹിച്ചു. ഇന്ന് വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ ലോകവും അവയുടെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു.
പരിപാടിയിൽ വിദഗ്ധ പരിശീലകരായിരുന്ന
അശ്‌റഫ് പുലിയൻക്കോടൻ, (ഇഡിജിഇ അക്കാദമി), ഷബീബ് മണ്ണാർക്കാട്, (സിഐജിഐ ട്രെയിനർ) എന്നിവർ മുഖ്യ അതിഥികളായിരുന്നു.
ഇരുവരും വിദ്യാർത്ഥികളെ ആകർഷിക്കുന്ന തരത്തിൽ പ്രായോഗിക പരിശീലനങ്ങളും പ്രവർത്തനാധിഷ്ഠിത പഠന രീതികളും ഉൾക്കൊള്ളുന്ന ഉത്സാഹകരമായ സെഷനുകൾ നടത്തി. വിദ്യാർത്ഥികൾ ഗ്രൂപ്പ് ആക്റ്റിവിറ്റികളിൽ സജീവമായി പങ്കെടുത്തതും, വോളന്റിയറിംഗിനും സംഭാഷണ അഭ്യാസങ്ങൾക്കുമായി മുന്നോട്ട് വന്നതും പരിപാടിയെ കൂടുതൽ ഊർജ്ജസ്വലമാക്കി.



