News

മുഹമ്മദ് ലെഹന് സംസ്ഥാന റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ തിളക്കമേറിയ വിജയം

ഫാത്തിമ ശിഫ്ന ടീ സി (1st Sem BA Multimedia)

വേങ്ങര: മലബാർ കോളേജിലെ ബി.സി.എ ഒന്നാം വർഷ വിദ്യാർത്ഥിയായ മുഹമ്മദ് ലെഹൻ സംസ്ഥാന റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെക്കുകയും 2025 ലെ ദേശീയ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടുകയും ചെയ്തു. ലെഹന്റെ പ്രകടനം കോളേജിന് അഭിമാന നിമിഷമായി.

മത്സരങ്ങളിൽ മുഹമ്മദ് ലെഹൻ രണ്ട് വെള്ളി മെഡലുകളും ഒരു വെങ്കല മെഡലും നേടി. റോഡ് 1 ലാപ്പ് ഇനത്തിൽ വെള്ളി മെഡൽ, ഡ്യുവൽ ടൈം ട്രയൽ ഇനത്തിൽ വെങ്കല മെഡൽ, 100 മീറ്റർ റോഡ് ഇനത്തിൽ വെള്ളി മെഡൽ എന്നിവയാണ് ലെഹൻെറ ശ്രദ്ധേയ നേട്ടങ്ങൾ.

ലെഹന്റെ ഈ വിജയം കോളേജിൻ്റെ കായികമേഖലയ്ക്ക് വലിയ പ്രചോദനമായി.
സംസ്ഥാനതലത്തിലെ മികച്ച പ്രകടനത്തിന്
പ്രിൻസിപ്പൽ, അധ്യാപകർ, സഹപാഠികൾ എന്നിവർ ലെഹന്റെ വിജയത്തിൽ അഭിനന്ദനം അറിയിച്ചു.
ഈ നേട്ടം കോളേജിൻ്റെ കായികരംഗത്ത് ഒരു പുതിയ അഭിമാനമുദ്രയായി മാറി.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *