Uncategorized

വിദ്യാർത്ഥികളുടെ കായിക വളർച്ചയ്ക്ക് സ്ഥിര പിന്തുണ: കായിക ശേഷിക്ക് ഊന്നൽ നൽകി മലബാർ കോളേജ് മൈതാനം

.Iswa TT (1st Sem BA Multimedia)

വേങ്ങര: മലബാർ കോളേജിലെ മൈതാനം വിദ്യാർത്ഥികളുടെ കായിക പ്രവർത്തനങ്ങൾക്കും ശാരീരിക ക്ഷമതക്കും സ്ഥിരമായി പിന്തുണ നൽകുന്ന പ്രധാന വേദിയായി തുടരുന്നു. പഠനത്തോടൊപ്പം കായികരംഗത്തും തുല്യ പ്രാധാന്യം നൽകുന്ന ഒരു പഠന സംസ്കാരമാണ് കോളേജിൽ നിലനിൽക്കുന്നതെന്നും ഇത് വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തിന് പ്രചോദനമാകുന്നെന്നും അധികൃതർ അറിയിച്ചു.

ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ ഗ്രൗണ്ടിൽ വിദ്യാർത്ഥികളുടെ സജീവമായ കായിക പങ്കാളിത്തം കാണാം. ഫുട്‌ബോൾ, ക്രിക്കറ്റ്, വോളിബോൾ തുടങ്ങിയ ടീം ഗെയിമുകൾക്കൊപ്പം അത്‌ലറ്റിക്സ് പരിശീലനം, വാമിംഗ് അപ്പ് വ്യായാമങ്ങൾ, ഓട്ട പരിശീലനം, ഡ്രിൽ ട്രെയിനിംഗ് തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നു.
കായിക ക്ലബ്‌, എൻ.എസ്. എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ പരിശീലന പരിപാടികൾ, സെലക്ഷൻ ട്രയലുകൾ, വകുപ്പുകൾക്കിടയിലെ മത്സരങ്ങൾ, സൗഹൃദ മത്സരങ്ങൾ എന്നിവ നിരന്തരമായി സംഘടിപ്പിക്കപ്പെടുന്നുണ്ട്.

കായിക പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തം വഴി വിദ്യാർത്ഥികളിൽ ടീം സ്പിരിറ്റ്, അച്ചടക്കം, സഹകരണം, ബഹുമാനം, സ്പോർട്സ്മാൻഷിപ്പ്, നേതൃപാടവം തുടങ്ങിയ ഗുണങ്ങൾ വളരുന്നുണ്ടെന്ന് അധ്യാപകർ വിലയിരുത്തി.
വാർഷിക കായിക മേള, കായിക മത്സരാഘോഷങ്ങൾ, സോണൽ ലെവൽ കായിക മത്സര പരിശീലനം, കോളേജ് ടീം സെലക്ഷൻ പരിശീലനം എന്നിവയും ഗ്രൗണ്ടിലാണ് പ്രധാനമായി നടക്കുന്നത്.
കായിക പ്രവർത്തനങ്ങൾ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനും, മാനസിക പിരിമുറുക്കം ഒഴിവാക്കാനും, സജീവമായ ശരീര ചലനത്തിനും, ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും വിദ്യാർത്ഥികളെ സഹായിക്കുന്നുണ്ടെന്ന് കോളേജ് അധികൃതർ അഭിപ്രായപ്പെട്ടു.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *