ഫാത്തിമ ഫിദ .പി (1st Sem BA Multimedia)
വേങ്ങര:കാലിക്കറ്റ് സർവകലാശാല ബി സോൺ വോളിബോൾ ചാമ്പ്യൻഷിപ്പിൽ മലബാര്‍ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വോളിബോൾ ടീം മികച്ച പ്രകടനത്തോടെ നാലാം റൗണ്ടിലേക്ക് പ്രവേശിച്ചു. ഒക്ടോബർ 23 ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ടീം മികച്ച പ്രകടനം കാഴ്ചവെച്ചു. ആറു സെറ്റ് വിജയമാണ് ടീം നേടിയത്.
മത്സരത്തിൽ തുടക്കം മുതൽ ടീമിന്റെ മികച്ച ഏകോപനവും കഠിനാധ്വാനവുമാണ് വിജയത്തിന് വഴിയൊരുക്കിയത്. ശക്തരായ എതിരാളികളോട് നേരിട്ട എല്ലാ മത്സരങ്ങളിലും ടീം മികച്ച പ്രകടനമാണ് നടത്തിയത്. മലബാര്‍ കോളേജ് ടീം ക്യാപ്റ്റൻ അഷാദിന്റെ ക്യാപ്റ്റൻസിയിലാണ് ടീം മികച്ച വിജയം കരസ്തമാക്കിയത്.
കോളേജ് പ്രിൻസിപ്പാൾ പ്രൊ.ഡോ. സി. സൈദലവി, ഫിസിക്കൽ എജുക്കേഷൻ വിഭാഗം അധ്യാപകൻ മുഹമ്മദ് അലി, മറ്റു അധ്യാപകരും വിദ്യാർത്ഥികളും ടീമിന്റെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു.
കാലിക്കറ്റ് സർവകലാശാല ബി സോൺ വോളിബോൾ ചാമ്പ്യൻഷിപ്പിൽ മലബാർ കോളേജിൻ്റെ മുന്നേറ്റം കോളേജിനും വേങ്ങര പ്രദേശത്തിനും അഭിമാന നിമിഷമായിത്തീർന്നു




