News

തിരക്കഥാ രചന ശിൽപ്പശാല സംഘടിപ്പിച്ച് മൾട്ടിമീഡിയ വകുപ്പ്

മിസ്ഹബ് അബ്ദുള്ള (1st Sem BA Multimedia)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തിരക്കഥാ രചന ശിൽപ്പശാല സംഘടിപ്പിച്ചു. ഒക്‌ടോബർ 21ന് ചൊവ്വാഴ്ച രാവിലെ കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ “ജാക്സൺ ബസാർ യൂത്ത് ” എന്ന ചിത്രത്തിന്റെ സംവിധായകനായ ശമൽ സുലൈമാൻ ശിൽപ്പാശാല നയിച്ചു.

ശിൽപ്പശാലയിൽ സിനിമയും വെബ് കണ്ടന്റും ഉൾപ്പെടെ വിവിധ മാധ്യമങ്ങളിലേക്കുള്ള കഥാരചന രീതികളും, സ്‌ക്രീൻപ്ലേയുടെ ഘടനകളും, കഥാപാത്ര വികസനവും സംബന്ധിച്ച് ശമൽ സുലൈമാൻ വിശദമായ ക്ലാസുകൾ നടത്തി. വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമിടയിൽ സജീവമായ ചർച്ചകളും നടന്നു

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *