News

ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ‘ഡീസ്‌ട്രെസ്’ അഭിമുഖം സംഘടിപ്പിച്ച് മാനേജ്മെന്റ് സ്റ്റഡീസ്

ഫാത്തിമ മിർഫ എം. കെ (sem 1 BA Multimedia)

വേങ്ങര: “ഡിസ്ട്രസ്” എന്ന പേരിൽ വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിന് സ്‌ട്രെസ് അഭിമുഖം നടത്തി മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പ്. ഒക്ടോബർ പതിനാറിന് കോളേജ് സെമിനാർ ഹാളിൽ വെച്ചായിരുന്നു അഭിമുഖം സംഘടിപ്പിച്ചത്.

വിദ്യാർത്ഥികളുടെ ആത്മവിശ്വാസo വർദ്ധിപ്പിക്കുക, മാനസിക സമ്മർദ്ദത്തെ നേരിടാനുള്ള കഴിവ് വളർത്തുക, തൊഴിൽ അഭിമുഖങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുക, ആത്മവിശ്വാസത്തോടെ പ്രതികരിക്കാനും ആവശ്യമായ മാനസിക ശക്തി വളർത്തുക എന്നതായിരുന്നു ഈ അഭിമുഖത്തിന്റെ മുഖ്യ ലക്ഷ്യം. അഭിമുഖ സമയത്തുള്ള ശരീരഭാഷ, വാക്കിന്റെ ഉറപ്പ്, പ്രതികരണ വേഗത എന്നിവ മെച്ചപ്പെടുത്താനുള്ള ഉപദേശങ്ങളും നൽകി.

അബ്ദുറഹ്മാൻ കറുത്തേടത് ആണ് അഭിമുഖ പരിപാടി നടത്തിയത്. വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനും അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും പരിപാടി ഉപകാരപ്രദമായി.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *