ഫാത്തിമ ഇർഷിഫ ടി (1st Sem BA Multimedia)
വേങ്ങര: ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16 ന് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഭൂമിത്രസേന ക്ലബ്ബ് “ഒരു നേരത്തെ ഭക്ഷണം പങ്കിടാം” എന്ന പേരിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. “ഭക്ഷണം പങ്കിടുക, ഒരു ചിരി പരത്തുക” എന്ന സന്ദേശമുയർത്തിപ്പിടിച്ചായിരുന്നു ഈ പരിപാടി.
കോളേജ് അധികൃതരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെയാണ് ഈ ക്യാമ്പയിൻ പൂർത്തിയാക്കിയത്. മലപ്പുറം കാവുങ്ങലിലെ നവജീവൻ ചാരിറ്റബിൾ ട്രസ്റ്റ് ആൻഡ് ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകി കൊണ്ടാണ് വിദ്യാർത്ഥികൾ ലോക ഭക്ഷ്യദിനം ആചരിച്ചത്. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ അവബോധം വളർത്തുകയും എല്ലാവർക്കും സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയുമാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിട്ടത്. ഭക്ഷ്യ സുരക്ഷ, സുസ്ഥിരമായ ഭക്ഷണരീതികൾ, സമൂഹത്തിൽ മാറ്റം വരുത്തുന്നതിൽ യുവാക്കൾക്കുള്ള പങ്ക് എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ ഈ ക്യാമ്പയിൻ ശക്തമായ സന്ദേശം നൽകി.
ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് മെച്ചപ്പെട്ട ഭക്ഷണത്തിനും മെച്ചപ്പെട്ട ഭാവിക്കുമായി കൈകോർക്കാം എന്ന സന്ദേശത്തിന് കരുത്തുപകരുന്നതായിരുന്നു ഭൂമിത്രസേന ക്ലബ്ബിന്റെ ഈ പ്രവർത്തനം.




