ഫാത്തിമ ഹിബ .പി (1st Sem 1 BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർത്ഥികളായ ഇ.എം ഫസ്മിൻ ഹാരിസ്, (ഇൻഡീസ് ഐ ടി സൊല്യൂഷൻ) പി. അർജുൻ ദാസ് (നെപ്റ്റോൺ സോഫ്റ്റ്വെയർ സൊല്യൂഷൻസ്) എന്നിവർ പ്രശസ്ത ഐ.ടി. സ്ഥാപനങ്ങളിൽ ക്യാമ്പസ് പ്ലേസ്മെന്റിൽ ഇടം നേടി.
വിദ്യാർത്ഥികളുടെ ഈ നേട്ടം കോളേജിന് അഭിമാനമാണെന്നും വിദ്യാർത്ഥികളുടെ കഠിനാധ്വാനം, അധ്യാപക മാർഗനിർദേശങ്ങൾ, കോളേജിന്റെ ട്രെയിനിംഗ് സെഷനുകൾ എന്നിവയാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളെന്നും കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യാപകർ വ്യക്തമാക്കി.
പുതുതലമുറയെ ഐ.ടി മേഖലയിലേക്ക് എത്തിക്കാൻ ഉദ്ദേശിക്കുന്ന മലബാർ കോളേജിന്റെ ക്യാമ്പസ് പ്ലേസ്മെന്റ് പ്രവർത്തനങ്ങൾ തുടർച്ചയായി മികച്ച ഫലങ്ങൾ കൈവരിക്കുന്നു എന്നത് കോളേജിന് വലിയ അഭിമാനമാണ്




